ശ്രീരാമൻ ഉൾപ്പെടെയുള്ള ഹിന്ദു ദേവതകൾ പുരാണ കഥാപാത്രങ്ങളാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുഎസിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. ശ്രീരാമനുമായി ബന്ധപ്പെട്ട ചോദ്യത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘എല്ലാവരും പുരാണ കഥാപാത്രങ്ങളാണ്. ശ്രീരാമൻ അത്തരക്കാരനായിരുന്നു. അവിടെ അദ്ദേഹം ക്ഷമിക്കുന്നവനും കരുണയുള്ളവനുമായിരുന്നു’, എന്നായിരുന്നു രാഹുൽ പറഞ്ഞത്
ഭഗവാൻ രാമന്റെ അസ്തിത്വത്തെ സംശയിച്ചതിന് രാഹുൽ ഗാന്ധിയോട് രാജ്യം ഒരിക്കലും ക്ഷമിക്കില്ലെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു. രാഹുലിന്റെ വീഡിയോയുടെ ഒരു ഭാഗം പങ്കുവെച്ച ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല, രാജ്യദ്രോഹിയായ കോൺഗ്രസ് ഇപ്പോൾ രാമദ്രോഹിയും ആയി മാറി എന്ന് കുറ്റപ്പെടുത്തി. ഭഗവാൻ രാമന്റെ അസ്തിത്വത്തെ സംശയിച്ചതിന് രാഹുൽ ഗാന്ധിയോട് രാജ്യം ഒരിക്കലും ക്ഷമിക്കില്ലെന്ന് ഷെഹ്‌സാദ് പൂനവാല പറഞ്ഞു.
രാഹുൽ ഗാന്ധി ഭഗവാൻ രാമൻ സാങ്കൽപ്പികനാണെന്ന് പറയുന്നു. ഇങ്ങനെയാണ് കോൺഗ്രസ് രാമക്ഷേത്രത്തെ എതിർത്തത്, പ്രഭു രാമന്റെ അസ്തിത്വത്തെ പോലും സംശയിച്ചത്. രാമവിരുദ്ധരും ഹിന്ദുവിരുദ്ധരുമായ ഒരു പാർട്ടിയുടെ മാനസികാവസ്ഥയുടെ ഏറ്റവും വലിയ സൂചനയാണിത്. ഹിന്ദുക്കളെയും ഭഗവാൻ ശ്രീരാമനെയും അപമാനിക്കുന്നത് കോൺഗ്രസിന്റെ സ്വത്വമായി മാറിയിരിക്കുന്നു, എന്നും പൂനവാലെ പറഞ്ഞു.
Discussion about this post