പത്തനംതിട്ട : നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ ഒരാൾ പിടിയിൽ. പത്തനംതിട്ടയിലാണ് സംഭവം നടന്നത്. വ്യാജ ഹാൾടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
തൈക്കാവ് വി എച്ച് എസ് എസ് പരീക്ഷാ സെൻററിൽ ആണ് വ്യാജ ഹാൾടിക്കറ്റുമായി എത്തിയ വിദ്യാർത്ഥി പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയുടെ പേരിലുള്ള ഹാൾടിക്കറ്റിലാണ് പിടിയിലായ ആൾ പരീക്ഷയ്ക്ക് എത്തിയിരുന്നത്. പരീക്ഷയുടെ സെന്റർ ഒബ്സർവർ സംശയം തോന്നിയ വിദ്യാർത്ഥിയെ പിടികൂടി പോലീസിനെ അറിയിക്കുകയായിരുന്നു.
ഉടൻതന്നെ സ്കൂളിൽ എത്തിയ പോലീസ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു. വ്യാജ ഹാൾടിക്കറ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post