ഇന്ത്യയെ വേദനിപ്പിക്കാൻ ധൈര്യപ്പെടുന്നവർക്ക് ഉചിതമായ മറുപടി നൽകേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെയാണ് മന്ത്രിയുടെ പരാമർശം.
നമ്മുടെ രാജ്യത്തെ ആക്രമിക്കാൻ തുനിഞ്ഞിറങ്ങുന്നവർക്ക് ഉചിതമായ മറുപടി നൽകേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാർമ്മികതയും സ്ഥിരോത്സാഹവും നിങ്ങൾക്കെല്ലാവർക്കും അറിയാമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്ത്യയെ വേദനിപ്പിച്ചവർക്ക് ചുട്ടമറുപടി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിർത്തി കാക്കുന്ന സൈനികർക്ക് പൂർണ പിന്തുണയെന്ന് പറഞ്ഞ അദ്ദേഹം, അതിർത്തി സംരക്ഷിക്കേണ്ടത് പ്രതിരോധമന്ത്രിയായ തന്റെ ഉത്തരവാദിത്വമെന്നും മറുപടി നൽകേണ്ടത് തന്റെ ഉത്തരവാദിത്വമെന്നും ആവർത്തിച്ചു.
Discussion about this post