ഇന്ത്യ പാകിസ്താൻ സംഘർഷം തുടരവേ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയത് പത്ത് നിർദ്ദേശങ്ങൾ. കേരളം അടക്കമുള്ള കടലോട് ചേർന്ന് കിടക്കുന്ന സംസ്ഥാനങ്ങളിലും പടിഞ്ഞാറൻ സംസ്ഥാനങ്ങളിലുമാണ് ഉയർന്ന ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിരിക്കുന്നത്. മോക് ഡ്രില്ലാണ് ഇതിൽ പ്രധാനം. ഇന്നും നാളെയുമായാണ് ദേശവ്യാപകമായി മോക് ഡ്രിൽ സംഘടിപ്പിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്.
നാളെ കേരളത്തിൽ 14 ജില്ലകളിലും തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മോക്ഡ്രിൽ നടത്തും. നാളെ നാലു മണിക്കാണ് മോക്ഡ്രിൽ. സിവിൽ ഡിഫൻസ് മോക്ഡ്രില്ലുകൾ സംഘടിപ്പിക്കണമെന്നാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. വ്യോമാക്രമണം ഉണ്ടായാൽ എന്തൊക്കെ മുൻകരുതലുകൾ പാലിക്കണം എന്നതു സംബന്ധിച്ച് ജനങ്ങൾക്കു വിവരം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് മോക്ഡ്രിൽ നടത്തുന്നതെന്ന് അഗ്‌നിരക്ഷാസേനാ മേധാവി മനോജ് ഏബ്രഹാം പറഞ്ഞു.









Discussion about this post