ഹൈദരാബാദ്: കോണ്‍ഗ്രസ്സ് രാജ്യത്തെ ഏറ്റവും അധികം സാമ്പത്തികശേഷിയുള്ള രാഷ്ട്രീയ പാര്‍ട്ടി.രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.
1,687.12 കോടി രൂപയാണ് കോണ്‍ഗ്രസിന്റെ ആസ്തി. 1,475.44 കോടി. 2010-11 മുതല്‍ 2013-14വരെയുള്ള സ്വത്തുവിവര കണക്കുകളുടെ റിപ്പോര്‍ട്ടാണിത്. സഹായ ധനം, സംഭാവന തുടങ്ങിയവയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. ബിജെപിയുടെ വരുമാനത്തില്‍ 87.93 ശതമാനവും സഹായ ധനമാണ്. കോണ്‍ഗ്രസിന് സംഭാവനയായി ലഭിച്ചത് 10.93 ശതമാനവും. കോണ്‍ഗ്രസ്, ബിജെപി, എന്‍സിപി എന്നിവ ഒഴികെ രാജ്യത്തെ മൊത്തം പാര്‍ട്ടികളുടെ വരുമാനം 4,261.23 കോടി രൂപ വരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കോണ്‍ഗ്രസ്, ബിജെപി, എന്‍സിപി എന്നിവ ഒഴികെ രാജ്യത്തെ മൊത്തം പാര്‍ട്ടികളുടെ വരുമാനം 4,261.23 കോടി രൂപ വരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Discussion about this post