ന്യൂഡൽഹി; പാക് അധീന കശ്മീരിലെ ജയ്ഷെ മുഹമ്മദ്, ലഷ്കർ തൊയ്ബ ഭീകര കേന്ദ്രങ്ങളിൽ ഉൾപ്പെടെ ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തി എന്നാണ് സ്ഥിരീകരണം. ഇന്ത്യൻ വ്യോമസേനയും ഇന്ത്യൻ കരസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷൻ സിന്ദൂർ പഹൽഗാമിനുള്ള ഇന്ത്യയുടെ മറുപടിയാണ്. എന്നാൽ ആക്രമണങ്ങളിൽ മരണ സംഖ്യ എത്രയെന്ന് സ്ഥിരീകരണം വന്നിട്ടില്ല. എങ്കിലും നൂറുകണക്കിന് ഭീകരരെ ഇന്ത്യ വധിച്ചിട്ടുണ്ട് എന്നാണ് അനുമാനം. കൃത്യമായ ലക്ഷ്യത്തോടെയാണ് ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ലക്ഷ്യം വെച്ചത്.
പാക് സൈനിക താവളങ്ങളെ ഇന്ത്യ ലക്ഷ്യമിട്ടിട്ടില്ലെന്നും ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിലൂടെ കൃത്യമായ മുന്നറിയിപ്പാണ് ഇന്ത്യ പാകിസ്താന് നൽകുന്നത്. എന്തിനും തയ്യാറാണ് എന്ന സൂചനയാണ് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് ഇന്ത്യ പാകിസ്താന് സന്ദേശം നൽകിയത്.
രാജ്യത്തെ തീരാ വേദനയിലാഴ്ത്തിയ പഹൽഗാം ഭീകരാക്രമണത്തിന് കണക്ക് ചോദിച്ച് ഇന്ത്യ. പാകിസ്താനിലെ ഭീകരതാവളങ്ങളിൽ ആക്രമണം നടത്തിയാണ് രാജ്യം, 26 സാധാരണക്കാരുടെ ജീവന് പകരം ചോദിച്ചിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂർ എന്നാണ് സേന നടപടികൾക്ക് നൽകിയിരിക്കുന്ന പേര്.
ബഹാവൽപൂരിലും മുസാഫറബാദിലും കോട്ലിയിലും മുറിഡ്കെയിലും ഉൾപ്പെടെ 9 പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായി കരസേന അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സേന വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമിച്ചത് പാക് സൈനിക കേന്ദ്രങ്ങളല്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം ഭീകര സംഘടന ലഷ്‍കര്‍ ഇ തായ്ബയുടെ ആസ്ഥാനമാണ് മുരിദികെ. ഭീകരന്‍ മസൂദ് അസ്‍ഹറിന്റെ നേതൃത്വത്തിലുള്ള ജെയ്‍ഷെ മുഹമ്മദിന്റെ കേന്ദ്രമാണ് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പുര്‍.
Discussion about this post