പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതിന് മിനിറ്റുകൾക്ക് മുൻപ് ഇന്ത്യൻ സൈന്യം സമൂഹമാദ്ധ്യമങ്ങളിൽ കൃത്യമായ സന്ദേശം പങ്കുവെച്ചു. ആയുധങ്ങൾ, വെടിക്കോപ്പുകൾ, ടാങ്കുകൾ എന്നിവയുടെ വീഡിയോ പങ്കുവെച്ച് “പ്രഹരിക്കാൻ തയ്യാറാണ്, വിജയിക്കാൻ പരിശീലനം നേടി” എന്ന തലക്കെട്ടും ഇന്ത്യൻ സേന പങ്കുവെച്ചു.
പാക് അധീന കശ്മീരിലെ ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.വീഡിയോ പോസ്റ്റ് ചെയ്തതിന് നിമിഷങ്ങൾക്ക് ശേഷം, ബഹാവൽപൂരിലും മുസാഫറാബാദിലും സ്ഫോടനങ്ങളുടെ ശബ്ദം കേട്ടതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പാകിസ്താനിലെ ഒമ്പത് സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
“കുറച്ചു സമയം മുമ്പ്, ഇന്ത്യൻ സായുധ സേന ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചു, പാകിസ്താനിലെയും പാക് അധിനിവേശ ജമ്മു കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചു, അവിടെ നിന്നാണ് ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നത് ,” പ്രസ്താവനയിൽ പറയുന്നു.
ആക്രമണത്തിന് തൊട്ടുമുമ്പ് പോസ്റ്റ് ചെയ്ത വീഡിയോയിൽ, ഇന്ത്യൻ സൈനികർ ആയുധങ്ങൾ കയറ്റുന്നതും ടാങ്കുകൾ വെടിവയ്ക്കുന്നതും കാണാം. “എന്റെ സഹോദരീ സഹോദരന്മാരുടെ വേദനയുടെ ഭാരം നിങ്ങളെ കണ്ടെത്തും,” വീഡിയോ പശ്ചാത്തലത്തിൽ ഇങ്ങനെ ഒരു ശബ്ദവും കേൾക്കാം. ‘എപ്പോഴും സജ്ജം, എപ്പോഴും വിജയം’ എന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.
Discussion about this post