പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യമറുപടി നൽകിയതോടെ പതറി പാകിസ്താൻ. 9 ഭീകരകേന്ദ്രങ്ങളാണ് പുലർച്ചെ നടത്തിയ മിസൈൽ ആക്രമണങ്ങളിലൂടെ ഇന്ത്യ തകർത്ത് തരിപ്പണമാക്കിയത്. ഇതോടെ രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് പാകിസ്താൻ.
അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികൾക്കും പാക് സർക്കാർ നിർദ്ദേശം നൽകി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ 36 മണിക്കൂറിലേക്ക് നിർത്തിവച്ചു. വ്യോമപാത പൂർണ്ണമായും അടച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്‌കൂളുകളും അടച്ചു. ഇന്ത്യയ്ക്ക് മറുപടി നൽകുമെന്നാണ് പാകിസ്താന്റെ ഭീഷണി. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തി പാകിസ്താൻ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയുടെ ഈ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും നടപടി മേഖലയിലെ സംഘർഷം കൂടുമെന്നുമാണ് പറഞ്ഞത്.
പാകിസ്താനിലെ 4 പ്രദേശവും പാക് അധീന കാശ്മീരിലെ അഞ്ച് പ്രദേശങ്ങളിലുമാണ് ആക്രമണം നടത്തിയത്.ജയ്ഷ്-ഇ-മുഹമ്മദ് (ജെ.എം), ലഷ്‌കർ-ഇ-തൊയ്ബ (എൽ.ഇ.ടി), ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട പ്രധാന ഭീകര ശക്തികേന്ദ്രങ്ങളും. ബഹാവൽപൂർ (ജെ.എം. ആസ്ഥാനം), മുരിദ്‌കെ (എൽ.ഇ.ടി ആസ്ഥാനം), മുസാഫറാബാദ്, കോട്ലി, സിയാൽകോട്ട്, ഗുൽപൂർ, ഭിംബർ, ബാഗ്, ചക് അമ്രു എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്
അതേസമയം പുലർച്ചെ 1.44 നടന്ന ഓപ്പറേഷൻ സിന്ദൂർ പാകിസ്താനിലെ ഒൻപത് ഭീകരകേന്ദ്രങ്ങളാണ് സൈന്യം ചാരമാക്കിയത്. ഓപ്പറേഷൻ സിന്ദൂർ എന്നാണ് സൈനിക നടപടിയുടെ പേര്. തിരിച്ചടിക്ക് പിന്നാലെ ‘നീതി നടപ്പാക്കി’യെന്ന് കരസേന പ്രതികരിച്ചു. പാകിസ്താന്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും ഭീകര താവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം വിശദീകരിച്ചു
Discussion about this post