പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ നൽകിയ മറുപടിയിൽ പ്രതികരണവുമായി താരങ്ങൾ. ഞങ്ങളെ വെല്ലുവിളിച്ചാൽ ഞങ്ങൾ എക്കാലത്തേക്കാളും നിർഭയരും ശക്തരുമായി ഉയരുമെന്ന് ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ പറഞ്ഞു. ഒരു പാരമ്പര്യം എന്ന നിലയിൽ മാത്രമല്ല, നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിട്ടാണ് ഞങ്ങൾ സിന്ദൂരം ധരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് എന്നിവയുടെ ഓരോ ധീരഹൃദയത്തെയും അഭിവാദ്യം ചെയ്യുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
ഒരു പാരമ്പര്യം എന്ന നിലയിൽ മാത്രമല്ല, നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിട്ടാണ് ഞങ്ങൾ സിന്ദൂരം ധരിച്ചത്. ഞങ്ങളെ വെല്ലുവിളിക്കൂ, ഞങ്ങൾ എക്കാലത്തേക്കാളും നിർഭയരും ശക്തരുമായി ഉയരും. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് എന്നിവയുടെ ഓരോ ധീരഹൃദയത്തെയും അഭിവാദ്യം ചെയ്യുന്നു. നിങ്ങളുടെ ധൈര്യം ഞങ്ങളുടെ അഭിമാനത്തിന് ഇന്ധനം നൽകുന്നു. ജയ് ഹിന്ദ്!
യഥാർഥ ഹീറോസിന് സല്യൂട്ട്…രാജ്യം വിളിക്കുമ്പോൾ, ഇന്ത്യൻ സൈന്യം ഉത്തരം നൽകും. നമ്മുടെ ജീവൻ സംരക്ഷിക്കുന്നതിനും പ്രതീക്ഷ പുനഃസ്ഥാപിക്കുന്നതിനും നന്ദി. നിങ്ങൾ. ജയ് രാജ്യത്തെ അഭിമാനപൂരിതമാക്കുന്നു…ജയ് ഹിന്ദ്! എന്ന് മമ്മൂട്ടി കുറിച്ചു.
പോരാളികളുടെ പോരാട്ടം തുടങ്ങിക്കഴിഞ്ഞു. ദൗത്യം പൂർത്തീകരിക്കാതെ ഇതിനൊരു അവസാനമില്ല. പ്രധാനമന്ത്രി, അങ്ങേയ്‌ക്കൊപ്പം ഒരു രാജ്യം മുഴുവനുണ്ട്. ജയ് ഹിന്ദ് എന്ന് രജനികാന്ത് കുറിച്ചു.
എവിടെയും, ഏത് രൂപത്തിലും അതിജീവനത്തിന് അർഹതയില്ലാത്ത ഒന്നാണ് തീവ്രവാദം. നമ്മുടെ സൈനികർക്ക് സല്യൂട്ട്. ജയ് ഹിന്ദ് എന്ന് പൃഥ്വിരാജ് കുറിച്ചു.
Discussion about this post