റായ്പൂർ : പാകിസ്താൻ ഭീകരർക്ക് മാത്രമല്ല ഇന്ത്യയ്ക്കുള്ളിൽ കമ്മ്യൂണിസ്റ്റ് ഭീകരർക്കും ഇന്ന് കറുത്ത ദിവസമായിരുന്നു. ചുവപ്പ് ഭീകരതയ്ക്കെതിരായ ഒരു നിർണായക ദൗത്യമാണ് ഇന്ന് സുരക്ഷാസേന നടത്തിയത്. തെലങ്കാന-ഛത്തീസ്ഗഡ് അതിർത്തിയിൽ 26 കമ്മ്യൂണിസ്റ്റ് ഭീകരരെ ആണ് ഇന്ന് സുരക്ഷാസേന കാലപുരിക്കയച്ചത്.
ഒരുകാലത്ത് പകൽ പോലും ആളുകൾ വഴി നടക്കാൻ പേടിച്ചിരുന്ന കരേഗുട്ട കുന്നുകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുരക്ഷാസേന കീഴടക്കിയിരിക്കുകയാണ്. ഇതിനകം തന്നെ 40 ലേറെ കമ്മ്യൂണിസ്റ്റ് ഭീകരരെ ആണ് സുരക്ഷാസേന കൊലപ്പെടുത്തിയത്. കരേഗുട്ട കുന്നിൽ ഇന്ത്യൻ പതാക ഉയർത്തിയാണ് ഈ വിജയം സുരക്ഷാസേന ആഘോഷിച്ചത്.
ഇടതൂർന്ന വനങ്ങളും ദുഷ്‌കരമായ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും ഉള്ളതായി അറിയപ്പെടുന്ന കരേഗുട്ടയ്ക്കും നമ്പിക്കും ഇടയിലുള്ള ഒരു കുന്നിൻ പ്രദേശത്താണ് ഇന്ന് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട നക്സലൈറ്റുകളുടെ കണ്ടെടുത്ത മൃതദേഹങ്ങൾ നമ്പിയിലേക്ക് കൊണ്ടുവന്നതായി വൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ സേന ഇപ്പോഴും പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്. ശേഷിക്കുന്ന നക്സലൈറ്റുകളുടെ മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള ഒരുക്കങ്ങളും നടത്തിവരികയാണ്.
Discussion about this post