ഓപ്പറേഷൻ സിന്ദൂരിലൂടെ സൈന്യം ചരിത്രം സൃഷ്ടിച്ചെന്ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശപ്രകാരമാണ് ഓപ്പറേഷൻ നടന്നതെന്നും രാജ്നാഥ് സിങ്.നിരപരാധികളെ കൊന്നൊടുക്കിയവരെ മാത്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ സേന തീവ്രവാദ ക്യാമ്പുകൾ തകർത്തുകൊണ്ട് പാകിസ്ഥാന് ഉചിതമായ മറുപടി നൽകി. നമ്മുടെ സായുധ സേനയെ ഞാൻ പ്രശംസിക്കുന്നു. ഏപ്രിൽ 22-ന് നമ്മുടെ സാധാരണക്കാരെ കൊന്നവരെയാണ് വധിച്ചത്. പാകിസ്ഥാനിലെ ഒരു സാധാരണക്കാരൻ പോലും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ല. പിന്തുണച്ച പ്രധാനമന്ത്രിക്ക് നന്ദി. തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നെ ഉപദ്രവിച്ചവർക്ക് പകരം അവരെ മാത്രമേ ഞാൻ ഉപദ്രവിച്ചുള്ളു’ എന്ന അശോക വനിയിലെത്തിയ സമയത്ത് ഹനുമാൻ കാണിച്ച മാതൃകയാണ് തങ്ങൾ പിന്തുടരുന്നതെന്ന് രാജ്നാഥ് സിങ് പറഞ്ഞു.കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം അവരുടെ വീരും ധൈര്യവും പ്രകടിപ്പിച്ചു. പുതിയ ചരിത്രമാണ് കുറിച്ചത്. വളരെ കൃത്യതയോടെ ജാഗ്രതയോടൈ നടപടി സ്വീകരിച്ചു. ഇന്ത്യൻ സൈനികരെയും ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നു. സ്വന്തം മണ്ണിൽ നടന്ന ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശം ഇന്ത്യൻ സൈന്യം ഉപയോഗിച്ചു. തീവ്രവാദികളുടെ മനോവീര്യം തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post