അതിർത്തിയിൽ പ്രകോപനം തുടർന്ന് പാകിസ്താൻ. ജമ്മുവിന് പുറമെ പഞ്ചാബിലും ഡ്രോൺ ആക്രമണം നടത്താൻ ശ്രമിച്ച് പാകിസ്താൻ. ഇന്ത്യൻ സൈന്യത്തിന്റെ കൃത്യമായ ഇടപെടലുകളാണ് വലിയ ആക്രമണത്തെ നിഷ്പ്രഭമാക്കിയത്. പാകിസ്താന്റെ ഡ്രോണുകൾ ഇന്ത്യ വെടിവച്ചിടുകയായിരുന്നു. ജമ്മുവിലെയും പഞ്ചാബിലെയും സൈനിക കേന്ദ്രങ്ങളും പാകിസ്താൻ ലക്ഷ്യം വച്ചെങ്കിലും ഇന്ത്യ എല്ലാം തകർത്ത് തരിപ്പണമാക്കുകയായിരുന്നു. പത്താൻകോട്ടിലാണ് പാകിസ്താൻ ആക്രമണം നടത്താൻ ശ്രമിച്ചത്. ഉധംപൂർ,അഖ്‌നൂർ,ജമ്മു,എന്നിവടങ്ങളിലും ഡ്രോൺ ആക്രമണശ്രമം ഉണ്ടായിരുന്നു. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ജമ്മുവിൽ ഇന്റർനെറ്റ് സൗകര്യം വിശ്ചേദിച്ചിരിക്കുകയാണ്.
50 ഓളം ഡ്രോണുകളാണ് ജമ്മുകശ്മീരിനെ ലക്ഷ്യമാക്കി പാകിസ്താൻ അയച്ചത്. ഇവയെ എല്ലാ ഇന്ത്യൻ സൈന്യം നിഷ്പ്രഭമാക്കിയെന്നാണ് വിവരം. ജമ്മു വിമാനത്താവളത്തെ ലക്ഷ്യമിട്ട് മിസൈലുകൾ അയച്ചെങ്കിലും ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഒരൊറ്റ മിസൈലും മണ്ണിൽ തൊടാൻ അനുവദിക്കാതെ തകർക്കുകയായിരുന്നു. ജമ്മുകശ്മീരിലെ സുപ്രധാന മേഖലകളിലെല്ലാം ഇന്ത്യ നേരത്തെ തന്നെ വ്യോമ ആക്രമണ പ്രതിരോധ സംവിധാനങ്ങൾ പ്രവര്ത്തനക്ഷമമാക്കിയിരുന്നു.
ജമ്മു, പഞ്ചാബ്, രാജസ്ഥാൻ മേഖലകളിൽ പാകിസ്താൻ തുടർച്ചയായി വെടിവയ്പ്പ് നടത്തുന്നതിനിടെ, കരസേനയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ എഫ് -16 യുദ്ധവിമാനം വെടിവച്ചു വീഴ്ത്തി.
Discussion about this post