പാക് ഉള്ളടക്കങ്ങളുള്ള പരിപാടികൾ സ്ട്രീം ചെയ്യരുതെന്ന് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന ഉള്ളടക്കം ഒടിടി പ്‌ളാറ്റ്‌ഫോമുകൾ ഒഴിവാക്കണമെന്ന് 2021ലെ ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) നിയമ പ്രകാരമാണ് നിർദേശം നൽകിയത്.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുക മാത്രമല്ല, വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന പാകിസ്താനിൽ നിന്നുള്ള ഉള്ളടക്കം ഒഴിവാക്കാനും ഒടിടി പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ, അക്രമത്തിന് പ്രേരിപ്പിക്കുകയോ പൊതുസമാധാനം തകർക്കുകയോ ചെയ്‌തേക്കാവുന്ന ഉള്ളടക്കവും ഒഴിവാക്കണം. പണംനൽകിയോ അല്ലാതെയോ കാണാവുന്ന സിനിമകൾ, വെബ് സീരീസുകൾ, പാട്ടുകൾ, പോഡ്കാസ്റ്റുകൾ എന്നിവയുൾപ്പെടെ പാകിസ്താനിൽ നിന്നുള്ള ഉള്ളടക്കം സ്ട്രീം ചെയ്യുന്ന ഒടിടി കമ്പനികൾക്ക് അവ ഉടനടി നിർത്തിവയ്ക്കാൻ നിർദ്ദേശമുണ്ട്.
നേരത്തെ വിദ്വേഷകരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച പാക് യുട്യൂബ് ചാനലുകളും പാക് നടീ നടൻമാരുടെയും ക്രിക്കറ്റ് താരങ്ങളുടെയും ഗായകരുടെയും സോഷ്യൽമീഡിയ അക്കൗണ്ടുകളും ഇന്ത്യയിൽ നിരോധിച്ചിരുന്നു
Discussion about this post