ശ്രീനഗർ : ജമ്മു, ജയ്‌സാൽമീർ, പത്താൻകോട്ട് മേഖലകൾ ലക്ഷ്യം വച്ചുള്ള പാകിസ്താന്റെ വ്യോമാക്രമണത്തിന് മറുപടി നൽകാൻ ഒരുങ്ങി ഇന്ത്യൻ സൈന്യം. ജമ്മു വിമാനത്താവളത്തിൽ നിന്നും ഇന്ത്യൻ യുദ്ധവിമാനങ്ങൾ അതിർത്തിയിലേക്ക് പറന്നുയർന്നതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ജമ്മു ലക്ഷ്യം വെച്ച് പാകിസ്താൻ അയച്ച രണ്ട് യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവെച്ചിട്ടു.
പാകിസ്താന്റെ എഫ് -16, ജെഎഫ് -17 ജെറ്റുകൾ ആണ് ഇന്ത്യ വെടിവച്ചു വീഴ്ത്തിയത്. ജയ്‌സാൽമീർ ലക്ഷ്യമിട്ടുള്ള പാകിസ്താന്റെ വ്യോമാക്രമണവും ഇന്ത്യ തകർത്തു. പാകിസ്താനിൽ നിന്നുള്ള 30 ലധികം മിസൈലുകൾ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. അതിർത്തിയിൽ സംഘർഷങ്ങൾ തുടരുന്നതിനാൽ മേഖല അതീവ ജാഗ്രതയിലാണ്.
പാകിസ്താനിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളെ തുടർന്ന് ജമ്മുവിൽ പൂർണ്ണമായ വൈദ്യുതി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മുൻകരുതൽ നടപടിയായി വൈഷ്ണോദേവി ക്ഷേത്രത്തിലും പൂർണമായി വൈദ്യുതി അണച്ചു. അയൽരാജ്യം നടത്തുന്ന മിസൈൽ ആക്രമണങ്ങൾക്ക് ഇന്ത്യൻ സായുധ സേന ഫലപ്രദമായി തിരിച്ചടി തുടരുകയാണ്.
Discussion about this post