ഇസ്ലാമാബാദ്: പാകിസ്താന്റെ പ്രകോപനങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ ആരംഭിച്ച് ഇന്ത്യ. പാകിസ്താന്റെ പ്രധാന നഗരങ്ങളിലെല്ലാം വ്യോമാക്രമണം ആരംഭിച്ചതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാക് തലസ്ഥാനമായ ഇസ്ലാമാബാദിനെ വിറപ്പിച്ച് മിസൈൽ വർഷം നടത്തുകയാണ് ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ.സിയാൽകോട്ടിലും കറാച്ചിയിലും തുടർ സ്‌ഫോടനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. വിറോടെ ഇന്ത്യ പ്രത്യാക്രമണം തുടരുകയാണ്.
പാകിസ്താന്റെ ആക്രമണശ്രമങ്ങളെല്ലാം ഇന്ത്യ വ്യോമപ്രതിരോധ സംവിധാനം വഴി തടയുകയാണ്. ഉറിയിലടക്കം പാകിസ്താൻ ഷെല്ലാക്രമണം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. പാകിസ്താന്റെ മൂന്ന് പോർവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടിട്ടുണ്ട്. പാകിസ്താന്റെ ഒരു എഫ് -16 വിമാനവും 2 ഖഎ 17 വിമാനങ്ങളുമാണ് വെടിവെച്ചിട്ടത് . യുദ്ധത്തിൽ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കരുത് എന്ന നിബന്ധനയോടെ പാകിസ്താന് അമേരിക്ക കൈമാറിയതാണ് എഫ്-16.
ജമ്മുവിലും പഞ്ചാബിലുമടക്കം ആക്രമണം നടത്താനെത്തിയ പാക് ഡ്രോണുകളും മിസൈലുകളും യുദ്ധവിമാനങ്ങളും ഇന്ത്യൻ വെടിവെച്ചിട്ടു. ആക്രമിക്കാനെത്തിയ അമ്പതോളം ഡ്രോണുകളും എട്ട് മിസൈലുകളും മൂന്ന് പാക് വിമാനങ്ങളും ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു.
Discussion about this post