ടെറിറ്റോറിയൽ ആർമി അംഗങ്ങളുടെ സേവനം ഉപയോഗിക്കാൻ കരസേനയ്ക്ക് അനുമതി നൽകി കേന്ദ്രസർക്കാർ. സംഘർഷം വ്യാപിച്ചാൽ കരസേന മേധാവിക്ക് ഇക്കാര്യം തീരുമാനിക്കാമെന്ന് സർക്കാർ വ്യക്തമാക്കുന്നു
1948 ലെ ടെറിട്ടോറിയൽ ആർമി നിയമങ്ങളിലെ റൂൾ 33 അനുസരിച്ച് 2025 മെയ് 6 ന് പുറപ്പെടുവിച്ച വിജ്ഞാപനം പ്രകാരം, ടെറിട്ടോറിയൽ ആർമിയിലെ എല്ലാ ഉദ്യോഗസ്ഥരെയും എൻറോൾ ചെയ്ത ഉദ്യോഗസ്ഥരെയും ആവശ്യാനുസരണം ഗാർഡ് ഡ്യൂട്ടിക്കോ അല്ലെങ്കിൽ സാധാരണ സായുധ സേനയെ പിന്തുണയ്ക്കുന്നതിനും അനുബന്ധമാക്കുന്നതിനുമായി പൂർണ്ണമായി വിളിക്കാൻ സർക്കാർ കരസേനാ മേധാവിയെ അധികാരപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ ആർമിയുടെ റിസർവ് ഫോഴ്സ് ആണ് ടെറിട്ടോറിയൽ ആർമി. ഇന്ത്യൻ ആർമിയുടെ ആൻസിലറി യൂണിറ്റായാണ് ടെറിട്ടോറിയൽ ആർമിയുടെ പ്രവർത്തനം. മുഴുവൻ സമയ സൈനിക സേവനം ചെയ്യുന്നവരേക്കാൾ വ്യത്യസ്തമായി, ഇത് പാർട്ട് – ടൈം സേവനമെന്ന നിലയിലാണ് ശ്രദ്ധേയമായിരിക്കുന്നത്.
ടെറിട്ടോറിയൽ ആർമിയിലെ അംഗങ്ങൾക്ക് സാധാരണ ജോലിയും പ്രൊഫഷണൽ ജീവിതവും തുടരാൻ അവസരം നൽകുന്നുണ്ട്. യുദ്ധ സമയത്തും മറ്റു അടിയന്തര സാഹചര്യങ്ങളിലും അംഗങ്ങളെ സജീവ ഡ്യൂട്ടിയിലേക്ക് വിളിപ്പിക്കും. മുഴുവൻ സമയ സൈനികരെ സഹായിക്കുക വഴി സൈനിക ശക്തി കൂട്ടുകയാണ് ടെറിട്ടോറിയൽ ആർമി അംഗങ്ങളുടെ ഉത്തരവാദിത്തം. പ്രൊഫഷണലുകൾക്കും ബിസിനസ്സുകാർക്കും ജോലിയിൽ തുടരാൻ അവസരം നൽകുകയും രാജ്യസേവനത്തിനായി ടെറിട്ടോറിയൽ ആർമിയുടെ ഭാഗമാകാനും അവസരം നൽകുന്നുണ്ട്.
Discussion about this post