പാകിസ്താനെതിരായ സൈനിക നടപടി രാജ്യത്ത് ഇന്ധനക്ഷാമമുണ്ടാക്കുമെന്ന ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്. കമ്പനിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ആവശ്യത്തിന് പെട്രോൾ, ഡീസൽ, എൽപിജി എന്നിവ ലഭ്യമാണെന്നും വിതരണ ശൃംഖലകൾ എല്ലാം തന്നെ ഒരു പ്രശ്നവുമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു
ഇന്ത്യൻ ഓയിലിന് രാജ്യമെമ്പാടും ആവശ്യത്തിന് ഇന്ധനശേഖരമുണ്ട്. വിതരണ ശൃംഖലകളും സുഗമമായാണ് പ്രവർത്തിക്കുന്നത്. പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടേണ്ടതില്ല. ഇന്ധനവും എൽപിജിയും ഐഒസിയുടെ എല്ലാ വിൽപനകേന്ദ്രങ്ങളിലും ലഭ്യമാണ്, ഐഒസി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
പെട്രോൾ പമ്പുകളിൽ അനാവശ്യമായ തിരക്ക് ഒഴിവാക്കാനും ശാന്തത പാലിക്കാനും കമ്പനി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.തടസ്സങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഐഒസിഎൽ പറഞ്ഞു.
Discussion about this post