ചന്ദ്രബോസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി മുഹമ്മദ് നിസാമിന് സുഖസൗകര്യങ്ങള്‍ ഒരുക്കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിങാണ് ഉത്തരവിട്ടത്. ജയില്‍ ഐ.ജി ഒ. ഗോപകുമാറിനാണ് അന്വേഷണച്ചുമതല.
ജനുവരി 22നാണ് കണ്ണൂര്‍ നിസാമിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്. 7316ാം നമ്പര്‍ തടവുകാരനായാണ് നിസം ജയിലിലെത്തിയത്. എന്നാല്‍ ദിവസങ്ങള്‍ക്കകം നിസാമിനെ പത്താം ബ്ലോകിലേക്ക് മാറ്റി. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു നടപടി.
ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെത്തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മാനസിക രോഗമുള്ളവരെയും അച്ചടക്കം ലംഘിയ്ക്കുന്നവരെയുമാണ് പത്താം ബ്ലോക്കില്‍ താമസിപ്പിയ്ക്കുക. ഇവിടെ താമസിപ്പിയ്ക്കുന്നവരെക്കൊണ്ട് ജോലികള്‍ ചെയ്യിക്കാറില്ല. ഈ സൗകര്യത്തിനാണ് നിസാമിനെ മാറ്റിയതെന്നാണ് ആരോപണം.
ഇവിടെ നിസാമിനൊരു സഹായിയെയും ജയില്‍ സൂപ്രണ്ട് അനുവദിച്ചിരുന്നു. ഇതും ച്ട്ടലംഘനമാണ്. നിസാമിന് പുറമെ നിന്ന് ഭക്ഷണം എത്തിച്ച് നല്‍കുന്നതായും ആരോപണമുണ്ട്.
Discussion about this post