നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട പാലക്കാട് സി.പി.എം സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ പേരില്ല.
വി.എസിന്റെ മണ്ഡലമായ മലമ്പുഴയില്‍ ജില്ലാഘടകം സിഐടിയു നേതാവ് എ.പ്രഭാകരന്റെ പേരു നിര്‍ദേശിച്ചു. മലമ്പുഴ മണ്ഡലം ഒഴിച്ചിട്ടിരിയ്ക്കുകയായിരുന്നെന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍.
സിപിഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ അവതരിപ്പിച്ച പട്ടികയിലാണ് വിഎസിന്റെ പേര് ഒഴിവാക്കിയിരിക്കുന്നത്. പാലക്കാട് ഒഴിച്ചിട്ടിരിക്കുന്നത് ചിറ്റൂര്‍ മണ്ഡലം മാത്രമാണ്. പിണറായി വിജയന് ധര്‍മടത്തു നിന്നു മല്‍സരിക്കും.
നേരത്തെ, മലമ്പുഴ ഒഴിച്ച് പാലക്കാട് ജില്ലയിലെ എട്ട് മണ്ഡലങ്ങളിലെ സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയാറായി എന്നായിരുന്നു പ്രചാരണം.
2011ലും സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയപ്പോൾ വി.എസിന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. അന്നും പ്രഭാകരന്റെ പേരാണ് പകരം ചേർത്തിരുന്നത്. പിന്നീട് കേന്ദ്ര നേതൃത്വം ഇടപെട്ടാണ് വി.എസിന് സീറ്റ് നൽകിയത്.
Discussion about this post