പാകിസ്താൻ പ്രകോപനം തുടരുകയാണെന്നും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും ആരോപിച്ച് ഇന്ത്യ. പാകിസ്താന്റെ ആക്രമണം സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണെന്നും ഇന്ത്യ തക്കതായ തിരിച്ചടി നൽകിയെന്നും പാക് സൈനിക കേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചെന്നും കേണൽ സോഫിയ ഖുറേഷി വ്യക്തമാക്കി.പാകിസ്താൻറെ മൂന്ന് വ്യോമതാവളങ്ങള്‍ക്കുനേരെയാണ് ആക്രമണം നടത്തിയത്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് നടപടി. പാക് വ്യോമസേനയുടെ നൂര്‍ഖാന്‍ (ചക്ലാല, റാവല്‍പിണ്ടി), മുരീദ് (ചക്വാല്‍), റഫീഖി (ഝാങ് ജില്ലയിലെ ഷോര്‍ക്കോട്ട്) എന്നീ വ്യോമതാവളങ്ങള്‍ക്കുനേരെയാണ് ഇന്ത്യന്‍ സൈനിക നീക്കംഇന്ത്യയുടേത് ഉത്തരവാദിത്വത്തോട് കൂടിയുള്ള തിരിച്ചടിയാണെന്ന് അവർ ചൂണ്ടിക്കാട്ടി.
പാകിസ്താൻ ആരാധനാലയങ്ങൾ ലക്ഷ്യമിടുന്നുവെന്നും ശ്രീനഗർ, അവന്തിപുര, ഉദംപൂർ എന്നിവിടങ്ങളിലെ മെഡിക്കൽ സൗകര്യങ്ങളും പാകിസ്താൻ ആക്രമിച്ചെന്ന് കേണൽ സോഫിയ ഖുറേഷി കുറ്റപ്പെടുത്തി.ജനവാസമേഖലകളിൽ തുടർച്ചയായി പാകിസ്താൻ ആക്രമണം നടത്തി. ലാഹോറിൽ നിന്ന് പറന്നുയർന്ന സിവിലിയൻ വിമാനങ്ങളുടെ മറ പിടിച്ചാണ് ഇത്തരം ആക്രമണം പാകിസ്ഥാൻ നടത്തിയതെന്നും സോഫിയ ഖുറേഷി പറഞ്ഞു
പാക് സൈന്യത്തിന്റെ നടപടികൾ പ്രകോപനപരമായിരുന്നു അതേ നാണയത്തിലാണ് ഇന്ത്യ തിരിച്ചടി നൽകിയതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. ഉധംപൂർ, പത്താൻകോട്ട്, ബട്ടിൻഡ എന്നിവിടങ്ങളിലെ ഇന്ത്യൻ വ്യോമതാവളങ്ങൾ ഉൾപ്പെടെ ഇന്നലെ രാത്രിപാകിസ്താൻ ആക്രമിക്കാൻ ശ്രമിച്ചു.ഇന്ത്യയുടെ വ്യോമത്താവളങ്ങളിൽ നേരിയ കേടുപാടുകൾ, ചെറിയ പരിക്കുകൾ ഉണ്ടായി.
.യുകാബ്, ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ എന്നിവ ഉപയോഗിച്ചാണ് പാകിസ്താൻ ആക്രമണം നടത്തിയത്. ഡ്രോണുകൾ മുതൽ വലിയ മിസൈലുകൾ വരെ ഉപയോഗിച്ചു. ആകെ 26 ഇന്ത്യൻ നഗരങ്ങളെയാണ് ലക്ഷ്യമിട്ടത്. ആക്രമണങ്ങളെ ഇന്ത്യ നിർവീര്യമാക്കിയതായി ഇന്ത്യ ബ്രീഫിംഗിൽ അറിയിച്ചു.
തുടർച്ചയായി നുണ പ്രചരിപ്പിക്കുകയാണ് പാകിസ്താൻ. ഇന്ത്യയുടെ ബ്രഹ്‌മോസ് തകർത്തുവെന്നാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്.S 400 സൂക്ഷിച്ച ഇടവും നശിപ്പിച്ചെന്ന് പറയുന്നു ഇത് തീർത്തും അടിസ്ഥാനരഹിതമായ പ്രചരണമാണെന്ന് കേണൽ സോഫിയ ഖുറേഷി കൂട്ടിച്ചേർത്തു. പാകിസ്താൻ അതിർത്തിയിൽ സെെനിക വിന്യാസം വർദ്ധിപ്പിച്ചുവെന്നും ടെറിറ്റോറിയൽ ആർമിയെ അടക്കം സജ്ജരാക്കി ഇന്ത്യ ജാഗ്രതയോടെ തുടരുമെന്നും അവർ വ്യക്തമാക്കി.
Discussion about this post