ഇന്ത്യ-പാകിസ്താൻ സംഘർഷം തുടരുന്നതിനിടെ പാകിസ്താന് വേണ്ടി ചാരപ്രവർത്തനം നടത്തിയ രണ്ട് പേർ പിടിയിൽ. ഡൽഹിയിലെ പാക് ഹൈ കമ്മീഷനിലെ ഉദ്യോഗസ്ഥന് വേണ്ടി ചാര പ്രവർത്തനം നടത്തിയവരാണ് പഞ്ചാബിൽ പിടിയിലായത്. മലേർകോട്ല പോലീസാണ് ഇവരെ പിടികൂടിയത്.
പാക് സ്വദേശിക്ക് സൈനിക നീക്കങ്ങൾ ചോർത്തി നൽകി എന്നതാണ് ഒരാൾക്കെതിരായ കുറ്റം. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സഹായിയായ മറ്റൊരാളെയും പിടികൂടിയത്. നിർണായക സൈനിക നീക്കങ്ങൾ ചോർത്തിയെന്നാണ് കേസ്. വിവരങ്ങൾ കൈമാറിയതിന് ഓൺലൈനിലൂടെ പ്രതിഫലം കൈപ്പറ്റി.
പ്രാഥമിക അന്വേഷണം മാത്രമാണ് പൂർത്തിയായത്. ഇവരിൽ നിന്ന് രണ്ട് മൊബൈൽ പിടികൂടി. മറ്റ് വിവരങ്ങൾ പോലീസ് പങ്ക് വച്ചിട്ടില്ല
Discussion about this post