പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഭീകര ക്യാമ്പുകളെ മാത്രമാണ് ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യമിട്ടതെന്നും തങ്ങളുടെ സൈന്യത്തിനുണ്ടാകുന്ന ഏതൊരു നഷ്ടത്തിനും ഇസ്ലാമാബാദാണ് ഉത്തരവാദിയെന്നും ഇന്ത്യൻ സായുധ സേന.
‘ഞങ്ങളുടെ പോരാട്ടം തീവ്രവാദികളോടും അവരുടെ അടിസ്ഥാന സൗകര്യങ്ങളോടും ആയിരുന്നു, പാകിസ്താൻ സൈന്യത്തിനെതിരെയല്ല. അതുകൊണ്ടാണ് മെയ് 7 ന് ഞങ്ങൾ ഭീകര ക്യാമ്പുകൾ മാത്രം ആക്രമിച്ചത്. പാക് സൈന്യം തീവ്രവാദികളോടൊപ്പം നിൽക്കുകയും അത് സ്വന്തം പോരാട്ടമാക്കുകയും ചെയ്തത് വളരെ ദുഃഖകരമാണ്. അതുകൊണ്ടാണ് ഞങ്ങളുടെ തിരിച്ചടി ആവശ്യമായി വന്നത്. അവരുടെ നഷ്ടങ്ങൾക്ക് അവർ തന്നെയാണ് ഉത്തരവാദികളെന്ന് എയർ മാർഷൽ എ കെ ഭാരതി പറഞ്ഞു.
പാകിസ്താനുണ്ടായ നഷ്ടങ്ങൾക്ക് ഉത്തരവാദികൾ അവർ മാത്രമാണ്. നമ്മുടെ നടപടി അത്യാവശ്യമായിരുന്നു. പാകിസ്താനുണ്ടായ നഷ്ടങ്ങൾ അവർ ചോദിച്ച് വാങ്ങിയതാണ്. അവരുടെ ആക്രമണങ്ങൾ നമുക്ക് കാര്യമായി ക്ഷതമേൽപ്പിച്ചിട്ടില്ല. നമ്മുടെ വ്യോമപ്രതിരോധ സംവിധാനം തകർക്കാൻ ശത്രുക്കൾക്ക് സാധിക്കില്ല. ഇത് ഒരു മതിലുപോലെ വർത്തിക്കുന്നു
ഭീകരാക്രമണങ്ങളുടെ സ്വഭാവം കഴിഞ്ഞ് കുറച്ച് വർഷങ്ങളായി മാറിയിട്ടുണ്ടെന്ന് ഡിജിഎംഓ ലഫ്റ്റനൻറ് ജനറൽ രാജീവ് ഘായ് ചൂണ്ടിക്കാട്ടി. ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് പഹൽഗാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിലിൽ നടന്ന പഹൽഗാം ആക്രമണവും 2024ലെ ശിവ് ഖോരി ആക്രമണവും പുത്തൻ ഭീകര തന്ത്രങ്ങൾക്ക് ഉദാഹരണങ്ങളാണ്. പാകിസ്താൻ ആക്രമണം നടത്തുമെന്ന് തങ്ങൾക്കറിയാമായിരുന്നു. അത് കൊണ്ട് തന്നെ തയാറെടുപ്പോടെയാണ് ഇരുന്നത്. ബഹുതല വ്യോമ പ്രതിരോധ സംവിധാനമടക്കം സജ്ജമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post