ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അവന്തിപോരയിലെ നാദെർ, ട്രൽ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരർക്കായി വ്യാപക തെരച്ചിൽ നടക്കുകയാണ്. ശക്തമായ വെടിവെപ്പാണ് മേഖലയിൽ നടന്നത്.
48 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ചൊവ്വാഴ്ച ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരവാദികൾ കൊല്ലപ്പെട്ടിരുന്നു. ലഷ്‌കർ-ഇ-തൊയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്
ജമ്മുവിലെ ഘഗ്വാൽ ഗ്രാമത്തിൽ ഭീകരർ എത്തിയെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് തിരച്ചിൽ നടത്തുന്നത്. സൈനിക വേഷത്തിൽ എത്തിയ രണ്ട് പേർ കുടിവെള്ളം ആവശ്യപ്പെട്ടെന്ന് ഗ്രാമീണ സ്ത്രീ സുരക്ഷ സേനയ്ക്ക് മൊഴി നൽകിയിട്ടുണ്ട്.
Discussion about this post