ധാക്ക : ബംഗ്ലാദേശിലെ പാകിസ്താൻ ഹൈക്കമ്മീഷണർ ഹണി ട്രാപ്പിൽ കുടുങ്ങിയതായി റിപ്പോർട്ട്. പാകിസ്താൻ ഹൈക്കമ്മീഷണർ സയ്യിദ് അഹമ്മദ് മറൂഫിന്റെ വീഡിയോകൾ പുറത്തായതോടെ അദ്ദേഹം അവധിയിൽ പ്രവേശിച്ചു. നിലവിൽ സയ്യിദ് അഹമ്മദ് മറൂഫ് ഇസ്ലാമാബാദിലേക്ക് പോയതായാണ് ധാക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിവാദ വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെ മെയ് 11 ന് മറൂഫ് ധാക്കയിൽ നിന്ന് ദുബായ് വഴി ഇസ്ലാമാബാദിലേക്ക് പോവുകയായിരുന്നു. പാകിസ്താൻ ഹൈക്കമ്മീഷണർ രണ്ടാഴ്ചത്തേക്ക് അവധിയിൽ പ്രവേശിച്ചിരിക്കുകയാണ് എന്നാണ് ബംഗ്ലാദേശിലെ ഓഫീസ് വ്യക്തമാക്കുന്നത്. മറൂഫ് ഒരു ബംഗ്ലാദേശി സ്ത്രീയുമായി സമയം ചിലവഴിക്കുന്ന ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയതോടെ ആണ് ഹണിട്രാപ്പ് വിവാദം പ്രചരിക്കപ്പെട്ടത്.
“ഒരുകാലത്ത് പാകിസ്താനികൾ ബംഗ്ലാദേശി മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്തിരുന്നു. ഇപ്പോൾ ചില ബംഗ്ലാദേശി മുസ്ലീം പെൺകുട്ടികൾ പാകിസ്താനികൾക്ക് സ്വയം സമർപ്പിക്കുന്നു” എന്ന കുറിപ്പോടെയാണ് പാകിസ്താൻ ഹൈകമ്മീഷണറുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. ഇതിന് തൊട്ടു പിന്നാലെയാണ് മറൂഫ് അവധിയിൽ പ്രവേശിച്ച് പാകിസ്താനിലേക്ക് പോയത്.
Discussion about this post