ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പ്രതിരോധബജറ്റ് ഉയർത്താൻ ഒരുങ്ങി ഇന്ത്യ. സപ്ലിമെന്ററി ബജറ്റിലൂടെ 50,000 കോടി രൂപ അധികമായി വകയിരുത്തുന്നതിനുള്ള നിർദ്ദേശം മുന്നോട്ടുവച്ചതായാണ് വിവരം.പുതിയ ആയുധങ്ങളും വെടിക്കോപ്പുകളും സാങ്കേതികവിദ്യയും സ്വന്തമാക്കുന്നതിനാണ് കേന്ദ്ര സർക്കാർ വൻതുക നീക്കിവെച്ചത്.
നിലവിൽ 6.81 ലക്ഷം കോടി രൂപയാണ് നീക്കിയിരിപ്പ്. കൂടുതൽ തുക കൂടി വകയിരുത്തുന്നതോടെ ബജറ്റ് വിഹിതം 7 ലക്ഷം കോടി രൂപ കടക്കും. നിലവിൽ ഇതിനുള്ള നിർദേശം മാത്രമാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അനുമതി നേടിയെടുക്കാനാണ് പദ്ധതി.
2014 15 കാലയളവിൽ 2.29 ലക്ഷം കോടി രൂപയാണ് പ്രതിരോധ വകുപ്പിന് വേണ്ടി വകയിരുത്തിയത്. പിന്നീടുള്ള വർഷങ്ങളിൽ ഇത് കൂടിവന്നു. നിലവിൽ മൊത്തം ബജറ്റിന്റെ 13 ശതമാനമാണ് പ്രതിരോധത്തിനായി നീക്കിവെച്ചിരിക്കുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റ ശേഷം കഴിഞ്ഞ പത്തുവർഷത്തിനിടെ പ്രതിരോധ ബജറ്റ് ഏകദേശം മൂന്നിരട്ടിയായി വർധിച്ചു.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ വർദ്ധിപ്പിച്ച പ്രതിരോധ ബഡ്ജറ്റ് പ്രഖ്യാപിക്കും എന്നാണ് വിവരം. പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുള്ള ഗവേഷണം, വികസനം, ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാനും വികാസത്തിനുമാകും ഈ വിഹിതം ഉപയോഗിക്കുക.
Discussion about this post