ചെന്നൈ: പോലീസ് സ്‌റ്റേഷനിലെ ശുചിമുറികളിൽ പ്രതികൾ മാത്രം വഴുതിവീഴുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയർത്തി മദ്രാസ് ഹൈക്കോടതി.പോലീസ് കസ്റ്റഡിയിലാവുന്നയാളുകൾ വഴുതി വീണ് കൈയോ കാലോ ഒടിയുന്ന സംഭവങ്ങൾ പെരുകുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ജിആർ സ്വാമിനാനും ജസ്റ്റിസ് വി.ലക്ഷ്മിനാരായണനുമടങ്ങുന്ന ബെഞ്ചിന്റെ ചോദ്യം.
പോലീസ് കസ്റ്റഡിയിലിരിക്കേ പരിക്കേറ്റ മകന് ചികിത്സതേടി കാഞ്ചീപുരം സ്വദേശി ഇബ്രാഹിം നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. ശുചിമുറിയിൽ കാൽവഴുതിവീണാണ് ഹർജിക്കാരന്റെ മകൻ സാക്കീർ ഹുസൈന് പരിക്കേറ്റതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം.
Discussion about this post