ഇസ്ലാമാബാദ്: ഓപ്പറേഷന് സിന്ദൂരിന്റെ ഭാഗമായി തങ്ങളുടെ പ്രധാനപ്പെട്ട വ്യോമത്താവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കഴിഞ്ഞ ദിവസം സൈനികോദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.
നൂർഖാൻ ഉൾപ്പെടെയുള്ള പ്രധാന പാക് വ്യോമത്താവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയ കാര്യം സൈനികമേധാവി അസിം മുനീർ തന്നെ വിളിച്ചുപറഞ്ഞുവെന്നാണ് ഷെഹബാസ് ഷെരീഫ് പറഞ്ഞത്. ‘ ജനറൽ മുനീർ പുലർച്ചെ 2:30 ന് എന്നെ നേരിട്ട് വിളിച്ച് ആക്രമണങ്ങളെക്കുറിച്ച് അറിയിച്ചു. നൂർഖാൻ ഉൾപ്പെടെ നമ്മുടെ എയർബേസുകൾ ആക്രമിക്കപ്പെട്ടു. അത് വളരെ ആശങ്കാജനകമായ നിമിഷമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിന്റെ വീഡിയോ ബിജെപിയുടെ ദേശീയ ഐടി സെൽ മേധാവി അമിത് മാളവ്യ എക്സിലൂടെ പങ്കുവച്ചു. ഓപ്പറേഷൻ സിന്ദൂരിന്റെ ധീരതയ്ക്കും കാര്യക്ഷമതയ്ക്കും തെളിവാണ് ഇതെന്നും വീഡിയോക്കൊപ്പം അമിത് മാളവ്യ കുറിച്ചു.ഇന്ത്യൻ ആക്രമണത്തിൽ പാക് വ്യോമതാവളങ്ങൾക്കു കാര്യമായ നാശനഷ്ടമുണ്ടായതായാണ് സാറ്റലൈറ്റ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ആക്രമണത്തിനു മുൻപും ശേഷവുമുള്ള വ്യോമതാവളങ്ങളുടെ ദൃശ്യങ്ങൾ ഇന്ത്യ പുറത്തുവിട്ടിരുന്നു.
Discussion about this post