2030ഓടെ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ (ബിബിസി) എല്ലാ ചാനലുകളും ടിവിയിൽ സംപ്രേഷണം ചെയ്യുന്നത് നിർത്തുമെന്നും പകരം ഓൺലൈനിലേക്ക് മാറ്റുമെന്ന പ്രഖ്യാപനവുമായി മേധാവി ടിം ഡേവി. ഇന്റർനെറ്റിലേക്ക് മാത്രമായി പ്രവർത്തനം മാറ്റുമെന്നും പരമ്പരാഗത പ്രക്ഷേപണ സംവിധാനങ്ങൾ ഒഴിവാക്കുമെന്നും ബിബിസി ബോസ് ടിം ഡേവി വ്യക്തമാക്കി.
2024 ജനുവരി 8 മുതൽ ബിബിസി സാറ്റലൈറ്റുകളിലെ സ്റ്റാൻഡേർഡ് ഡെഫനിഷൻ (എസ്ഡി) ഉപഗ്രഹ പ്രക്ഷേപണങ്ങൾക്ക് പകരം ഹൈ ഡെഫനിഷൻ (എച്ച്ഡി) പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം
ലണ്ടനിലാണ് ബിബിസിയുടെ ആസ്ഥാനം. ബ്രിട്ടീഷ് പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്ററായ ബിബിസി 1922ലാണ് സ്ഥാപിതമായത്. പിന്നീട് 1927ലെ പുതുവത്സര ദിനത്തിലാണ് നിലവിലെ പേരിൽ ബിബിസി പ്രവർത്തനമാരംഭിച്ചത്. ഏകദേശം 21,000ൽ അധികം ജീവനക്കാർ ബിബിസിയിൽ പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്.
പ്രവർത്തനം ആരംഭിച്ച സമയം മുതൽ ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെ, ബ്രിട്ടീഷ് ജീവിതത്തിലും സംസ്‌കാരത്തിലും ബിബിസി ഒരു പ്രധാന പങ്ക് വഹിച്ചു രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് ജനതയെ ഒരുമിപ്പിക്കാൻ ബിബിസിക്ക് കഴിഞ്ഞു.
Discussion about this post