മുംബൈ; മഹാരാഷ്ട്രയിൽ ഐഎസ് ഭീകരസംഘടനയിലെ രണ്ട് സ്ലീപ്പർസെല്ലുകളെ അറസ്റ്റ് ചെയ്ത് എൻഐഎ. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. അബ്ദുല്ല ഫയാസ് ഷെയ്ഖ്, തൽഹ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്തോനേഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി വരുമ്പോഴാണ് ഇരുവരും പിടിയിലായത്.
പുണെ ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) കേസിലാണ് അറസ്റ്റ്. 2023 ലാണ് കേസിനാസ്പദമായ സംഭവം. ഇവർ ഐഇഡി ബോംബ് ഉണ്ടാക്കി പരീക്ഷിച്ചുവെന്നാണ് കേസ്. തുടർന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ അത് പരീക്ഷിക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതോടെ ഇവർ പിന്നീട് ഇന്തോനേഷ്യയിലേക്ക് കടന്നു. ഇരുവരും രണ്ടു വർഷമായി ഒളിവിലായിരുന്നു. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ മൂന്നു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
സംഘത്തിലെ 8 പേർ നേരത്തെ അറസ്റ്റിലായിരുന്നു. വാടക വീട്ടിലാണ് സ്‌ഫോടക വസ്തുക്കൾ കൂട്ടിച്ചേർക്കാൻ ശ്രമിച്ചത്.
Discussion about this post