പാലക്കാട് : റാപ്പർ വേടന്റെ സംഗീതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്. പാലക്കാട് കോട്ടമൈതാനത്ത് വെച്ച് നടന്ന സംഗീത പരിപാടിയിലെ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്കേറ്റത്. തിരക്ക് നിയന്ത്രിക്കാനായി പോലീസ് ലാത്തി വീശിയിരുന്നു. തുടർന്ന് പരിപാടിക്കിടെ സംഘാടകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പ്രതീക്ഷിച്ചിരുന്നതിനേക്കാൾ തിരക്ക് അനുഭവപ്പെട്ടതോടെ വേദിയിലേക്കുള്ള പ്രവേശനം വൈകിട്ട് ആറുമണിയോടെ തന്നെ പോലീസ് നിർത്തിയിരുന്നു. ഇതോടെ സംഗീത പരിപാടി കാണാൻ എത്തിയ ആളുകൾ തിക്കുംതിരക്കും സൃഷ്ടിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.
ശക്തമായ തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞു വീണവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
Discussion about this post