പേര് വിൻ സി എന്ന് ഔദ്യോഗികമായ മാറ്റിയതിനു പിന്നിൽ മമ്മൂട്ടിയാണെന്ന് താൻ തെറ്റിദ്ധരിച്ചതാണെന്ന് നടി വിൻ സി അലോഷ്യസ്. മുൻപ് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതിന് പിന്നാലെ വിൻസി സോഷ്യൽ മീഡിയയിൽ പേര് വിൻ സി (Win c) എന്നാക്കി മാറ്റിയിരുന്നു.അവാർഡ് നേട്ടത്തിന് അഭിനന്ദിച്ച് മമ്മൂക്ക വാട്ട്‌സ്ആപ്പിൽ അയച്ച സന്ദേശത്തിൽ അങ്ങനെ വിളിച്ചുവെന്നാണ് വിൻസി പറഞ്ഞിരുന്നത്. അതിന് ശേഷമാണ് വിൻസി പേര് മാറ്റിയത്
താൻ ഏറ്റവുമധികം ആരാധിക്കുന്ന നടൻ മമ്മൂട്ടി തന്നെ ‘വിൻ സി’ എന്ന് വിളിച്ചെന്നും അതിനാൽ തന്റെ പേര് വിൻസി എന്നതിൽ നിന്ന് ‘വിൻ സി’ എന്ന് ഔദ്യോഗികമായി മാറ്റുകയാണെന്നും താരം പറഞ്ഞിരുന്നു. എന്നാലിപ്പോൾ മമ്മൂട്ടി എന്ന് തെറ്റിദ്ധരിപ്പിച്ച് തനിക്ക് മറ്റാരോ ആണ് അങ്ങനെയൊരു മെസ്സേജ് അയച്ചതെന്ന് നടി പറയുന്നു. ഫിലിം ഫെയർ വാർഡ് വേദിയിൽ മമ്മൂട്ടിയെ നേരിൽ കണ്ടപ്പോൾ മെസേജ് അയച്ച കാര്യം ഓർമിപ്പിച്ചെങ്കിലും അദ്ദേഹത്തിന് അതിനെപ്പറ്റി ഒന്നുമറിയില്ല എന്നാണ് പറഞ്ഞതെന്നു വിൻ സി പറയുന്നു. അപ്പോൾ മമ്മൂക്കയല്ലേ എന്നെ വിൻ സി എന്ന് വിളിച്ചതെന്ന് ചോദിച്ചു. അല്ല എന്റെ നമ്പർ വേണമെങ്കിൽ ജോർജേട്ടനോട് ചോദിച്ചാൽ മതി. ജോർജേട്ടൻ തരും എന്ന് മമ്മൂക്ക പറഞ്ഞു. ഇത്രയും നാൾ ഞാൻ മെസേജ് അയച്ചുകൊണ്ടിരുന്നത് മമ്മൂക്കക്കല്ല എന്ന് അന്ന് എനിക്ക് മനസിലായി.
പരിചയത്തിലുള്ള ഒരു വ്യക്തി മമ്മൂട്ടിയുടെ നമ്പർ എന്ന് പറഞ്ഞാണ് ഫോൺ നമ്പർ തന്നത്. ഫോണിൽ ആദ്യം വിളിച്ചെങ്കിലും കിട്ടാത്തപ്പോഴാണ് മെസേജ് അയച്ചത്. തിരിച്ച് മെസേജ് വന്നപ്പോഴാണ് അതിൽ വിൻസി എന്ന് ഉണ്ടായിരുന്നതെന്ന് താരം പറയുന്നു.











Discussion about this post