ഇന്ത്യയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ്-19 വകഭേദങ്ങളിൽ നേരിയ രോഗലക്ഷണങ്ങൾ മാത്രമേ കാണിക്കുന്നുള്ളൂവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് . 4 ഒമിക്രോണ്‍ ഉപ വകഭേദങ്ങളാണ് ഇന്ത്യയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇന്ത്യയിൽ ഇത്രയും കേസുകളുടെ വർദ്ധനവിന് പിന്നിലെ കാരണങ്ങൾ എന്താണ് വ്യക്തമായിട്ടില്ല. ഇത് നിർണ്ണയിക്കാൻ നിരീക്ഷണം നടക്കുന്നുണ്ട്. സർക്കാർ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിവരികയാണ്. ഇതുവരെ കണ്ടെത്തിയ നാല് വകഭേദങ്ങൾ ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാണ് — LF.7, XFG, JN.1, NB. 1.8.1. എന്നാൽ കൂടുതൽ വിവരങ്ങൾക്കായി കൂടുതൽ സാമ്പിളുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. രാജീവ് പറയുന്നു
രോഗങ്ങളുമായി മല്ലിടുന്ന വ്യക്തികളോടും പ്രതിരോധശേഷി കുറവുള്ളവരോടും ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഐസിഎംആർ ആവശ്യപ്പെടുന്നു. സർക്കാർ ജാഗ്രത പാലിക്കുകയും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുന്നതിനാൽ ഇന്ത്യയിൽ രോഗവ്യാപനം നിയന്ത്രണവിധേയമാണെന്നും ഐസിഎംആർ വ്യക്തമാക്കുന്നു.
“പുതിയ വാക്സിനുകൾ സൃഷ്ടിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമുകൾ സർക്കാർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഭാവിയിൽ ഒരു പുതിയ വകഭേദം ഉയർന്നുവന്നാൽ, സർക്കാരിന് രണ്ട് ഓപ്ഷനുകളുണ്ട്. നിലവിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തി വിലയിരുത്തുകയും പുതിയ വകഭേദത്തെ പ്രത്യേകമായി ലക്ഷ്യം വച്ചുള്ള ഒരു പുതിയ വാക്സിൻ വികസിപ്പിക്കുകയും ചെയ്യുക.” ഡോ. ബാൽ വ്യക്തമാക്കി.
സർക്കാർ കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ സജീവ കേസുകളുള്ള പട്ടികയിൽ കേരളം നിലവിൽ ഒന്നാമതാണ്, 430 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഡൽഹിയിൽ 104 സജീവ കേസുകൾ മാത്രമേയുള്ളൂവെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ .കോവിഡ് -19 അണുബാധയുടെ ചെറിയ വ്യാപനത്തിൽ പരിഭ്രാന്തരാകരുതെന്ന് ഡൽഹി ആരോഗ്യമന്ത്രി പങ്കജ് സിംഗ് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഡൽഹിയിലെ ആശുപത്രികളോട് ഏത് സാഹചര്യത്തിനും സജ്ജരായിരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അത്തരം ഉപദേശങ്ങൾ ഒരു മുൻകരുതൽ നടപടിയായി കാണണമെന്നും അല്ലാതെ ഒരു മുന്നറിയിപ്പായി കാണരുതെന്നും സിംഗ് പറഞ്ഞു. “ആശുപത്രികളോട് കിടക്കകൾ, ഓക്സിജൻ, അവശ്യ മരുന്നുകൾ, ഉപകരണങ്ങൾ എന്നിവ സജ്ജമായിരിക്കാൻ ഞങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് സ്റ്റാൻഡേർഡ് തയ്യാറെടുപ്പിന്റെ ഭാഗമാണ്,” അദ്ദേഹം വ്യക്തമാക്കി.
Discussion about this post