പ്രതിനിധി സംഘത്തെ നയിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു, ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനാണ് കേന്ദ്രസർക്കാർ പ്രതിനിധി സംഘത്തെ പ്രധാനപ്പെട്ട രാജ്യങ്ങളിലേക്ക് അയച്ചതെന്നും സർവകക്ഷി സംഘത്തിൽപ്പെട്ടവരിൽ നിന്ന് അവർ എന്താണ് പ്രതീക്ഷിക്കുന്നതെന്നും കിരൺ റിജിജു ചോദിച്ചു.
കോൺഗ്രസ് പാർട്ടി തങ്ങളുടെ എംപിമാരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും രാജ്യത്തെ പറ്റി കോൺഗ്രസിന് എത്രമാത്രം ആശങ്കയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് പാർട്ടിക്ക് എന്താണ് വേണ്ടത്? അവർക്ക് രാജ്യത്തിന്റെ കാര്യത്തിൽ എത്രമാത്രം താത്പര്യമുണ്ട്? ഇന്ത്യയിൽ നിന്നുള്ള എംപിമാർ വിദേശരാജ്യത്ത് ചെന്ന് ഇന്ത്യക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയുമാണോ സംസാരിക്കേണ്ടത്? രാഷ്ട്രീയപരമായ നിരാശയ്ക്ക് ഒരതിരുണ്ടെന്ന് റിജിജു കുറിച്ചു.
ശശി തരൂർ പാനമയിൽവെച്ച് ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ അതിശക്തമായ നിലപാടിനെയും 2016ലെ സർജിക്കൽ സ്ട്രൈക്കിനെയും 2019ലെ ബാലാക്കോട്ട് വ്യോമാക്രമത്തെയും പ്രകീർത്തിച്ച് സംസാരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് കോൺഗ്രസിൽനിന്ന് ശശി തരൂരിനെതിരെ വിവാദമുയർന്നത്.
Discussion about this post