കൊഹിമ : നാഗാലാൻഡ് രാഷ്ട്രീയത്തിൽ വൻ കോളിളക്കം സൃഷ്ടിച്ച് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എംഎൽഎമാർ ബിജെപി സഖ്യകക്ഷിയായ എൻഡിപിപിയിൽ ചേർന്നു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് നാഗാലാൻഡിൽ ഉണ്ടായിരുന്ന 7 എംഎൽഎമാരും ഭരണകക്ഷിയായ എൻഡിപിപിയിൽ ചേരുകയായിരുന്നു. ഇതോടെ 60 അംഗ നിയമസഭയിൽ മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെ നേതൃത്വത്തിലുള്ള പാർട്ടിക്ക് കേവല ഭൂരിപക്ഷം ലഭിച്ചു.
നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും ബിജെപിയും ചേർന്ന സഖ്യമാണ് നിലവിൽ നാഗാലാൻഡ് ഭരിക്കുന്നത്. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റുകൾ ആയിരുന്നു എൻഡിപിപി നേടിയിരുന്നത്. 12 സീറ്റുകൾ ആണ് ബിജെപിക്ക് നാഗാലാൻഡ് നിയമസഭയിൽ ഉള്ളത്. 7 എംഎൽഎമാർ ഉള്ള എൻസിപി ആയിരുന്നു നാഗാലാൻഡിലെ മൂന്നാമത്തെ വലിയ പാർട്ടി.
നിലവിൽ എൻസിപി എംഎൽഎമാർ കൂട്ടത്തോടെ എൻഡിപിപിയിൽ ചേർന്നത് നാഗാലാൻഡിൽ പാർട്ടി പിളർപ്പിന് കാരണമായി. പാർട്ടി പിളർപ്പിനുശേഷം എൻസിപിയുടെ നാഗാലാൻഡ് യൂണിറ്റ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തോടൊപ്പം ചേർന്നു. നിലവിൽ നാഗാലാൻഡ് നിയമസഭയിൽ പ്രതിപക്ഷം ഇല്ല.
Discussion about this post