ബീജിംഗ്: മേഘങ്ങൾക്കിടയിലൂടെ പറക്കുന്ന ചൈനീസ് പാരാഗ്ലൈഡറുടെ വീഡിയോ ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് കണ്ടെത്തി. 55കാരനായ പെങ് യുജിയാങാണ് വീഡിയോ സൃഷ്ടിച്ചതും യഥാർത്ഥത്തിലുള്ളതാണെന്ന് അവകാശപ്പെട്ടതും. 3,000 മീറ്ററിൽ നിന്നും 5,000 മീറ്ററോളം ഉയർന്ന് പറന്നെന്നായിരുന്നു വീഡിയോയ്ിലെ അവകാശവാദം.
പെട്ടെന്നുണ്ടായ മോശം കാലാവസ്ഥയെ തുടർന്ന് 3,000 മീറ്ററിൽ നിന്ന്, 5,000 മീറ്റർ കൂടി ഉയരത്തിൽ പാരാഗ്ലൈഡിംഗ് നടത്തേണ്ടി വന്നുവെന്നാണ് പെങ് യുജിയാങ് പറഞ്ഞിരുന്നത്. -40°C താപനിലയും കുറഞ്ഞ ഓക്‌സിജൻ ലഭ്യതയെയും അതിജീവിച്ച പെങ്, കഠിനമായ മഞ്ഞുവീഴ്ചകളെ മറികടന്ന് സാഹസികമായാണ് സുരക്ഷിത സ്ഥാനത്തേക്ക് തിരിച്ചെത്തിയതെന്ന് അവകാശപ്പെട്ടു.
വീഡിയോയുടെ ആദ്യ അഞ്ച് സെക്കൻഡുകൾ AI- സൃഷ്ടിച്ചതായിരിക്കാമെന്ന് അന്വേഷണത്തിൽ വ്യക്തമായി. ക്ലിപ്പിൽ, പെങ് കാലുകൾ തൂങ്ങിക്കിടക്കുന്ന നിലയിൽ ഉയർന്ന ഉയരത്തിൽ തെന്നിനീങ്ങുന്നത് കാണാം, പക്ഷേ ദൃശ്യങ്ങൾ ക്രോപ്പ് ചെയ്തതായി തോന്നുന്നു.
വീഡിയോ ക്ലിപ്പിൽ ലോഗോ ഇല്ലായിരുന്നു, എന്നാൽ മെയ് 25 ന് ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്ത അതിന്റെ ഒരു ഭാഗത്ത് ഒരു Doubao AI വാട്ടർമാർക്ക് ഉണ്ടായിരുന്നു, ഇത് ByteDance-ന്റെ ഉടമസ്ഥതയിലുള്ള Doubao AI യുടെ ഉപകരണം ഉപയോഗിച്ചാണ് സൃഷ്ടിച്ചതെന്ന് സൂചിപ്പിക്കുന്നു.
പെങിന്റെ ദൃശ്യങ്ങൾ വ്യാജമാണെന്ന് അറിഞ്ഞതോടെ വാർത്താ ഏജൻസിയായ റോയിട്ടേഴ്സും മറ്റ് വാർത്താ ഏജൻസികളും വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. വീഡിയോ പോസ്റ്റ് ചെയ്ത പെങ്ങിനെയും സുഹൃത്തിനെയും സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനും അനുമതിയില്ലാതെ അത്രയും ഉയരത്തിൽ പറന്നതിനും ആറ് മാസത്തേക്ക് പാരാഗ്ലൈഡിംഗിൽ നിന്ന് വിലക്കി.
Discussion about this post