ഓപ്പറേഷൻ സിന്ദൂരിനെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അപമാനിച്ചുവെന്ന് കുറ്റപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. പാകിസ്താന് ഉള്ളിലെ തീവ്രവാദ കേന്ദ്രങ്ങൾ തങ്ങൾ തകർത്തു. നുഴഞ്ഞുകയറ്റം,അഴിമതി,ഹിന്ദുകളുടെ പലായനം ഇവിടെ അവസാനിപ്പിക്കണം,ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മമത പവിത്രമായ ബംഗാളിനെ അഴിമതിയിൽ മുക്കി. മമത ഹിന്ദു വിഭാഗത്തെ വേട്ടയാടുന്നു.നുഴഞ്ഞുകയറ്റത്തിന്റെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും നാടാക്കി അവർ മാറ്റി. മമത ബാനർജി മുഖ്യമന്ത്രിയായതിനുശേഷം പശ്ചിമ ബംഗാളിൽ നൂറുകണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. ദീദി, ശ്രദ്ധിച്ചു കേൾക്കൂ, നിങ്ങളുടെ സമയം കഴിഞ്ഞു. 2026 ൽ ബിജെപി സർക്കാർ രൂപീകരിക്കും. ബിജെപി അധികാരത്തിലെത്തിയാൽ തങ്ങളുടെ പാർട്ടി പ്രവർത്തകരുടെ കൊലപാതകങ്ങൾക്ക് ഉത്തരവാദികളായവർ എവിടെ ഒളിച്ചാലും ശിക്ഷിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
മമത ബാനർജി പാകിസ്ഥാൻ ഭീകരരെ എത്ര വേണമെങ്കിലും അനുകൂലിച്ചേക്കാം, പക്ഷേ ഞാൻ അവരോട് പറയാൻ ആഗ്രഹിക്കുന്നത് ഇത് പ്രധാനമന്ത്രി മോദിയുടെ സർക്കാരാണെന്നും ഓപ്പറേഷൻ സിന്ദൂർ ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ആണ്. ആരെങ്കിലും എന്തെങ്കിലും ചെയ്യാൻ ധൈര്യപ്പെട്ടാൽ അവർക്ക് തക്കതായ മറുപടി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി..
Discussion about this post