ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോണിനും ഭാര്യ ബ്രിജിറ്റിനും ഉപദോശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.കലഹിക്കുമ്പോൾ വാതിലുകൾ അടഞ്ഞാണിരിക്കുന്നത് എന്ന് ഉറപ്പുവരുത്തണം’ എന്നായിരുന്നു ട്രംപിന്റെ ഉപദേശം. ദമ്പത്യജീവിതത്തെ കുറിച്ച് മക്രോണിന് എന്തെങ്കിലും ഉപദേശം നൽകാനുണ്ടോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്ന് ട്രംപിന്റെ മറുപടി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ മുഖത്ത് ഭാര്യ ബ്രിജിറ്റ് ഇടിക്കുന്നുവെന്ന നിലയിലുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്മാനുവൽ മാക്രോണിനും പങ്കാളിയ്ക്കും ട്രംപ് ഉപദേശം നൽകിയത്. മാക്രോണും ഭാര്യയും തമ്മിൽ കലഹമാണെന്ന അഭ്യൂഹങ്ങൾ തള്ളിയ ട്രംപ്, ‘മാക്രോണുമാർ’ നന്നായിരിക്കുന്നെന്ന് പറഞ്ഞു.
കഴിഞ്ഞയാഴ്ച്ച ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി വിയറ്റ്നാമിലെത്തിയ മാക്രോണും ബ്രിജിറ്റും ഹാനോയിലെ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. വിമാനത്തിന്റെ വാതിൽ തുറന്നവേളയിലാണ് 47-കാരനായ മാക്രോണിന്റെ മുഖത്ത് ഭാര്യയുടെ ‘കൈ പതിച്ചത്’. ഇത് ക്യാമറകളിൽ പതിയുകയും വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. മാക്രോണിനെ ഭാര്യ ഇടിച്ചതാണ് എന്ന തരത്തിലാണ് ദൃശ്യങ്ങൾ പ്രചരിച്ചത്.
Discussion about this post