പാകിസ്താൻ അധിനിവേശ ഗിൽജിത്-ബാൾട്ടിസ്ഥാനിൽ ഭരണകൂടത്തിനെതിരായ പ്രതിഷേധം ആളിക്കത്തുന്നു. ആയിരക്കണക്കിന് രോഷാകുലരായ ആളുകൾ ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ തെരുവിലിറങ്ങി. ചൈനയെയും പാകിസ്താനെയും ബന്ധിപ്പിക്കുന്ന സിപിഇസിയുടെ കാരക്കോറം ഹൈവേ മൂന്ന് ദിവസത്തേക്ക് ഉപരോധിച്ചു. ഭരണകൂടം തീവ്രവാദികൾക്ക് നഷ്ടപരിഹാരം നൽകിയെങ്കിലും, വ്യാപാരികളെ സഹായിക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.
പാക് അധിനിവേശ കശ്മീരിന്റെ (പിഒകെ) ഭാഗമായ ഗിൽജിത്-ബാൾട്ടിസ്ഥാനിലെ കാരക്കോറം ഹൈവേയിലെ ഉപരോധം ഞായറാഴ്ച മൂന്നാം ദിവസവും തുടർന്നു, ഇത് പ്രധാന പാതയിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിർത്തിവച്ചു.ഹുൻസ, ഗിൽജിറ്റ്, മറ്റ് സമീപ പട്ടണങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വ്യാപാരികൾ, മതപണ്ഡിതർ, സിവിൽ സൊസൈറ്റി അംഗങ്ങൾ എന്നിവരും പ്രതിഷേധക്കാരോടൊപ്പം ചേർന്നു.സർക്കാരിന്റെ വ്യാപാരനയത്തെ ചൂഷണപരമെന്നും സാമ്പത്തിക കൊലപാതകമെന്നുമാണ് പ്രതിഷേധക്കാർ വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ ആറ് മാസമായി അടച്ചിട്ടിരിക്കുന്ന സോസ്റ്റ് ഡ്രൈ തുറമുഖത്ത് ചൈനയിൽ നിന്നുള്ള ഇറക്കുമതി ചരക്കുകളുടെ കസ്റ്റംസ് ക്ലിയറൻസ് താൽക്കാലികമായി നിർത്തിവച്ചതാണ് പ്രതിഷേധത്തിന് കാരണം.ഡിസംബർ മുതൽ കുറഞ്ഞത് 257 കൺസൈൻമെന്റുകളെങ്കിലും തുറമുഖത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നും, നാശമായ സാധനങ്ങൾ, ദൈനംദിന തുറമുഖ ചാർജുകൾ, മറ്റ് ചെലവുകൾ എന്നിവ കാരണം വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും പ്രതിഷേധിക്കുന്ന വ്യാപാരികൾ പറയുന്നു.
ഭൂമി, ധാതുക്കൾ എന്നിവ പിടിച്ചെടുക്കുന്നതിനും ദീർഘകാല വൈദ്യുതി തടസ്സത്തിനും സാധ്യതയുള്ള ഒരു നിർദ്ദിഷ്ട ബില്ലിനെതിരെ ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനിൽ വ്യാപകമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് ഒരു മാസത്തിന് ശേഷമാണ് ഈ പ്രതിഷേധം. തങ്ങളുടെ ഭൂമിയിലെ നിയമവിരുദ്ധമായ അധിനിവേശത്തെ പ്രകടനക്കാർ അപലപിച്ചു, ‘ കബ്സെ പർ കബ്സ നമൻസൂർ ‘ (ആവർത്തിച്ചുള്ള അധിനിവേശങ്ങളെ ഞങ്ങൾ നിരസിക്കുന്നു) പോലുള്ള മുദ്രാവാക്യങ്ങൾ മുഴക്കി.
Discussion about this post