ഉത്തരകൊറിയയിലെ ഏകാധിപത്യ ഭരണകൂടം എങ്ങനെ പൗരന്റെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുവെന്നതിന്റെ തെളിവുകൾ പുറത്ത്. രാജ്യത്ത് നിന്ന് കടത്തപ്പെട്ട സ്മാർട്ട്‌ഫോണിൽ നിന്നുമാണ് ഉത്തരകൊറിയൻ ഭരണം നടപ്പിലാക്കുന്ന നിയന്ത്രണങ്ങളിലേക്ക് വെളിച്ചം വീശുന്ന തെളിവുകൾ ലഭിച്ചത്.
അന്താരാഷ്ട്ര മാദ്ധ്യമമായ ബിബിസിക്കാണ് ഉത്തരകൊറിയയിലെ സ്മാർട്ട്‌ഫോൺ ലഭിച്ചത്. ടെക് വിദഗ്ധർ നടത്തിയ പരിശോധനയിൽ രാജ്യത്തെ എല്ലാ ഫോണുകളിലും ഭരണകൂടത്തിന്റെ വലിയ നിയന്ത്രണങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. ടെക് വിദഗ്ധർ നടത്തിയ പരിശോധനയിൽ എല്ലാ ഫോണുകളിലും ആൻഡ്രോയിഡിന്റെ പരിഷ്‌കരിച്ച പതിപ്പാണുള്ളതെന്ന് കണ്ടെത്തി.
ദക്ഷിണകൊറിയയോട് പൗരന്മാർക്കിടയിൽ വിദ്വേഷം വളർത്തുക, സ്വന്തം രാജ്യമായ ദക്ഷിണകൊറിയയോട് കൂറുണ്ടാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പ്രത്യേക ടൂളുകൾ ഫോണിലുണ്ട്. ഓരോ പൗരന്മാരുടെയും ഓൺലൈനിലെ ചലനങ്ങൾ നിരീക്ഷിക്കാനും സംവിധാനങ്ങളുണ്ട്. ഫോണുകളിൽ നമ്മളുപയോഗിക്കുന്ന വിധത്തിലുള്ള ഇന്റർനെറ്റ് അല്ല ലഭ്യമായിരിക്കുന്നത്. ക്വാഗംമ്യോംഗ് എന്നറിയപ്പെടുന്ന ഇൻട്രാനെറ്റ് സംവിധാനത്തിലൂടെയാണ് പൗരന്മാർ ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. ഇതിൽ ഭരണകൂടം അനുമതി നൽകിയിരിക്കുന്ന ഉള്ളടക്കങ്ങൾ മാത്രമാണ് ലഭ്യമാകുക. ഓരോ അഞ്ച് മിനിറ്റ് കൂടുമ്പോഴും ഫോൺ സ്വമേധയാ സ്‌ക്രീൻ ഷോട്ട് എടുക്കുന്നു.
ദക്ഷിണകൊറിയയിലെ ചില വാക്കുകൾ ഉപയോഗിച്ചാൽ അത് മറ്റുവാക്കുകളായി മാറുകയോ അല്ലെങ്കിൽ മുന്നറിയിപ്പുകൾ പ്രത്യക്ഷപ്പെടുകയോ ചെയ്യും. ഒപ്പ എന്ന വാക്ക് ദക്ഷിണകൊറിയയിൽ കാമുകൻ എന്നതിനെയാണ് വിശേഷിപ്പിക്കുന്നത്. എന്നാലിത് ടൈപ്പ് ചെയ്യുമ്പോൾ കോംമ്രേഡ് എന്നാണ് തെളിയുക. കൂടാതെ ഇത് സഹോദരങ്ങളെ വിശേഷിപ്പിക്കാൻ മാത്രമുള്ളതാണെന്ന മുന്നറിയിപ്പം വരും. ദക്ഷിണകൊറിയയെന്ന് ടൈപ്പ് ചെയ്യുമ്പോഴോ പപ്പറ്റ് സ്റ്റേറ്റ് എന്നാണ് തെളിയുക.
Discussion about this post