ഇസ്ലാമാബാദ് : പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ ഹൈദരാബാദ് നഗരത്തിലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി ഹിന്ദു ജനസമൂഹം. ക്ഷേത്രത്തിന്റെ ആറ് ഏക്കർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായാണ് ഹിന്ദു വിഭാഗം പരാതി ഉന്നയിക്കുന്നത്. മൂസ ഖതിയാൻ ജില്ലയിലെ ടാൻഡോ ജാം പട്ടണത്തിൽ ഈ സംഭവത്തിനെതിരെ ഹിന്ദു ജനത പ്രതിഷേധം നടത്തി.
ആഴ്ച തോറുമുള്ള പ്രാർത്ഥനകൾ നടത്തിവന്നിരുന്ന ശിവക്ഷേത്രത്തിന്റെ കവാടം പോലും തടസ്സപ്പെടുത്തി കൊണ്ടാണ് ഇവിടെ നിയമവിരുദ്ധ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് എന്നാണ് ഹിന്ദു ജനത പരാതിപ്പെടുന്നത്.
നിർമ്മാതാക്കൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദു സമൂഹത്തിന്റെ ക്ഷേമത്തിനും അവകാശങ്ങൾക്കും വേണ്ടി വാദിക്കുന്ന പാകിസ്താൻ ദളിത് ഇത്തിഹാദ് (പാകിസ്ഥാൻ ദ്രാവിഡ് അലയൻസ്) എന്ന സംഘടനയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം നടന്നത്. പോലീസിനും ജില്ലാ ഭരണകൂടത്തിനും രേഖാമൂലം പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാൽ ആണ് പ്രതിഷേധ പ്രകടനവുമായി മുന്നോട്ടു പോകുന്നത് എന്നാണ് ഹിന്ദു ജനത വ്യക്തമാക്കുന്നത്.
Discussion about this post