17കാരിയെ വെടിവച്ചുകൊന്ന് സദാചാരവാദി പ്രമുഖ സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറായ സന യൂസഫാണ് ഇസ്ലാമബാദിലെ തന്റെ വസതിയിൽ വെടിയേറ്റുമരിച്ചത്. പാകിസ്താനിലാണ് സംഭവം. സനയുടെ വീട്ടിലെത്തിയ അടുത്തബന്ധുവാണ് കൊലപാതകം നടത്തിയത്. വീടിന് പുറത്ത് പെൺകുട്ടിയുമായി സംസാരിച്ചുനിൽക്കുന്നതിനിടെ പെട്ടെന്ന് വെടിയുതിർക്കുകയായിരുന്നു. പാകിസ്താനിലാണ് സംഭവം.
ദുരഭിമാനക്കൊലയാണ് നടന്നതെന്നാണ് വിവരം. ലൈഫ്‌സ്റ്റെൽ,ചിത്രകല,സ്ത്രീകളുടെ അവകാശങ്ങൾ എന്നിവയാണ് സന പ്രധാനമായും കേന്ദ്രീകരിച്ചിരുന്ന മേഖലകൾ. സനയുടെ അമ്മ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തക കൂടിയാണ്.
അടുത്തിടെ ടിക് ടോക്ക് വീഡിയോ ചെയ്തിന്റെ പേരിൽ അച്ഛൻ സ്വന്തം മകളെ കൊലപ്പെടുത്തിയിരുന്നു. ആദ്യം അജ്ഞാതരായ അക്രമികളാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ആരോപിച്ചിരുന്നു.










Discussion about this post