നടൻ വിനായകന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. തനിയെ എഴുന്നേറ്റു നിൽക്കാൻ പോലും ആവതില്ലാത്തവർ പൊതുവേദിയിൽ വന്ന് ലഹരിയെ കുറിച്ച് സംസാരിക്കുന്നത് കോമഡിയും ദുരന്തവും ആണെന്നാണ് വിനായകൻ പോസ്റ്റിൽ സൂചിപ്പിക്കുന്നത്. വിനായകൻ ആരുടെയും പേര് പറഞ്ഞിട്ടില്ലെങ്കിലും വിമർശനത്തിന്റെ മുനനീളുന്നത് നടൻ സലിംകുമാറിനെതിരെ ആണെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞദിവസം ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ്എസ് സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ അതിഥിയായി പങ്കെടുക്കാന്‍ എത്തിയ നടൻ സലിംകുമാർ നടക്കുന്നതിനിടെ വീഴാൻ പോകുകയും തുടർന്ന് മൂന്നുപേരുടെ സഹായത്തോടെ നടക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ആണ് വിനായകൻ പരോക്ഷമായി സൂചിപ്പിക്കുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം.
കള്ളടിച്ച് മൂത്ത് പഴുത്ത്
സകലതും അടിച്ചു പോയ, എഴുന്നേറ്റ് നിൽക്കാൻ
നാലാളുടെ സഹായം വേണ്ടി വരുന്നവന്മാർ
പൊതു വേദിയിൽ വന്നിരുന്ന്
ഡ്രഗിനെ
പറ്റി പറയുന്നത് കോമഡിയാണ്, ദുരന്തവും എന്ന് വിനായകൻ തന്റെ പോസ്റ്റിൽ പറയുന്നു .
“മയക്കുന്നതെല്ലാം
മയക്കുമരുന്നാണ്. സ്വന്തമായി പൊങ്ങാനാവാതെ
മറ്റുള്ളവരുടെ തോളിൽ തൂങ്ങി പൊതുവേദിയിൽ വന്നിരുന്ന്,
ടെക്നോളജിയെ കുറിച്ച് ഒന്നും അറിയാത്ത നീയാണോ
യുവതീ യുവാക്കളെ ഉപദേശിക്കുന്നത്. ചത്ത ഈ ശവങ്ങളെ പൊതുവേദിയിൽ കൊണ്ടുവന്ന് ഇരുത്തല്ലേ…
ചാകാറാറായാൽ വീട്ടിൽ പോയിരുന്ന് ചത്തോളണം.
സിനിമ
നിന്നെയൊക്കെ മയക്കുന്നതു കൊണ്ടല്ലേടാ
മക്കളേയും
അതിലേക്കു തള്ളി കയറ്റി വിട്ട് കാശുണ്ടാക്കാൻ നോക്കുന്നത്…
നീയൊക്കെയല്ലേടാ യഥാർത്ഥ ഡ്രഗ് അഡിക്ട്?” എന്നുമാണ് വിനായകൻ ചോദ്യമുന്നയിക്കുന്നത്. കടുത്ത വിമർശനമാണ് വിനായകന്റെ ഈ പോസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
Discussion about this post