അങ്കാറ: തുര്‍ക്കിയിലെ നഗരത്തിന്റെ തിരക്കേറിയ ഭാഗത്തുനടന്ന ബോംബ് ആക്രമണത്തില്‍, അക്രമികള്‍ ഉള്‍പ്പെടെ 34 പേര് കൊല്ലപ്പെട്ടു. നൂറിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാനമായ അങ്കാറയിലാണ് സ്ഫോടനം നടന്നത്.
നഗരത്തിലെ പ്രധാന ഗതാഗത ഹബ്ബായ സെന്‍ട്രല്‍ ഗുവെന്‍ പാര്‍ക്കിനടുത്തുള്ള ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. ആക്രമണത്തിന് ഉത്തരവാദികളായ ഒന്നോ രണ്ടോ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ഔദ്യോഗികവിവരം. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
പ്രാദേശികമായ അസ്ഥിരതയാണ് ആക്രമണത്തിന് കാരണമെന്ന് പ്രസിഡന്റ് റെജപ് തയ്യിപ് എര്ദ്വാന് ചൂണ്ടിക്കാട്ടി. തീവ്രവാദത്തിനെതിരെ യുദ്ധം തുടരുകതന്നെ ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അടുത്തിടെയും അങ്കാറയില്‍ ബോംബ് ആക്രമണം നടന്നിരുന്നു. ഫെബ്രുവരിയില്‍ സൈനികവാഹനങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ 28 പേരാണ് കൊല്ലപ്പെട്ടത്.
Discussion about this post