വാഷിംഗ്ടൺ : ശത്രു രാജ്യങ്ങൾക്ക് പുതിയ ഭീഷണി ഉയർത്തിക്കൊണ്ട് കാർഷിക ഭീകരവാദവുമായി ചൈന. ഒരു രാജ്യത്തിന്റെ മുഴുവൻ കാർഷിക മേഖലയെയും ബാധിക്കുന്ന അപകടകാരിയായ അഗ്രോടെറർ ഫംഗസ് അമേരിക്കയിലേക്ക് കടത്താനുള്ള ചൈനയുടെ ശ്രമം എഫ്ബിഐ തകർത്തു. സംഭവത്തിൽ അമേരിക്കൻ സർവകലാശാലയിൽ ഗവേഷകനായ ചൈനീസ് ശാസ്ത്രജ്ഞനെ എഫ്ബിഐ അറസ്റ്റ് ചെയ്തു.
മിഷിഗൺ സർവകലാശാലയിൽ ജോലി ചെയ്യുന്ന ഒരു ചൈനീസ് ഗവേഷകൻ ആണ് അറസ്റ്റിൽ ആയിട്ടുള്ളത്. വിളകളെ അപകടകരമായ രീതിയിൽ ബാധിക്കുകയും അതിവേഗം പടരുകയും ചെയ്യുന്ന ഫ്യൂസേറിയം ഗ്രാമിനാരം എന്ന ജൈവ ഫംഗസ് ആണ് ഇയാളിൽ നിന്നും പിടികൂടിയത്. അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് ചൈനീസ് ഗവേഷകൻ ഈ ജൈവ രോഗകാരിയെ അമേരിക്കയിലേക്ക് കൊണ്ടുവന്നത് എന്ന് എഫ്ബിഐ വെളിപ്പെടുത്തി.
ഗോതമ്പ്, ചോളം, അരി, ബാർലി വിളകൾ നശിപ്പിക്കുകയും കന്നുകാലികൾക്കും മനുഷ്യന്റെ ആരോഗ്യത്തിനും അപകടമുണ്ടാക്കുകയും ചെയ്യുന്ന അഗ്രോട്ടെറർ ഫംഗസാണ് പിടികൂടിയത്. യുൻകിംഗ് ജിയാൻ എന്ന ഗവേഷകൻ ചൈനയിൽ നിന്നുമാണ് ഇത് അമേരിക്കയിലേക്ക് എത്തിച്ചത്. ഒരു സാധ്യതയുള്ള കാർഷിക ഭീകര ആയുധമായാണ് എഫ്ബിഐ ഈ ഫംഗസിനെ വിലയിരുത്തുന്നത്.
Discussion about this post