സംസ്ഥാനത്ത് ബലിപെരുന്നാൾ അവധിയോട് അനുബന്ധിച്ച് ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. കലണ്ടറിൽ രേഖപ്പെടുത്തിയിരിക്കുന്ന അവധിയാണ് ഇതിന് കാരണമാ.ത്.. ജൂൺ ആറ് വെള്ളിയാഴ്ച ബക്രീദ് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാസപ്പിറവി വൈകിയതിനാൽ ജൂൺ 7 ശനിയാഴ്ചയാണ് ബലിപെരുന്നാൾ. ഇതോടെ സംസ്ഥാനത്തെ പൊതു അവധി ദിനത്തിൽ മാറ്റം വരുമോയെന്നും രണ്ട് ദിവസവും അവധി ലഭിക്കുമോയെന്ന സംശയവും ഉയർന്നു.
എന്തായാലും ഇതിന് ഉത്തരം ലഭിച്ചിരിക്കുകയാണ് കേരളത്തിൽ ബക്രീദ് അവധി ശനിയാഴ്ച മാത്രമെന്ന് തീരുമാനമായി. നാളത്തെ അവധി ബലിപെരുന്നാൾ ദിവസമായ മറ്റന്നാളേക്ക് മാറ്റി. ഡൽഹിയിലായിരുന്ന മുഖ്യമന്ത്രി മടങ്ങിയെത്തിയതോടെയാണ് ഇക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായത്.
പെരുന്നാൾ ദിനത്തിൽ മാറ്റം വന്നതോടെയാണ് രണ്ട് ദിവസവും അവധി ലഭിക്കുമോയെന്ന സംശയം ഉയർന്നത്. മുൻവർഷങ്ങളിൽ ഇത്തരത്തിൽ രണ്ടുദിവസം പൊതു അവധി നൽകിയ സാഹചര്യം കേരളത്തിൽ ഉണ്ടായിരുന്നു. 2023ൽ പെരുന്നാൾ ദിനം മാറിയപ്പോൾ കലണ്ടറിൽ പ്രഖ്യാപിച്ച അവധിദിനം നിലനിർത്തി രണ്ട് ദിവസം അവധി നൽകുകയായിരുന്നു ചെയ്തത്.
Discussion about this post