പാകിസ്താൻ സൈനികമേധാവി അസിം മുനീറിനെതിരെ ഗുരുതര ആരോപണവുമായി പാകിസ്താൻ മുൻ മുഖ്യമന്ത്രി ഇമ്രാൻ ഖാൻ. ഭാര്യയെ സ്വാധീനിക്കാൻ ഇടനിലക്കാരെ അയച്ചിരുന്നുവെന്നാണ് ഇമ്രാൻ ആരോപിക്കുന്നത്. തന്റെ ഭരണകാലത്ത്,അസം മുനീറിനെ ഐഎസ്‌ഐ പദവിയിൽ നിന്ന് നീക്കിയിരുന്നു ഇതിന് പിന്നാലെ സ്ഥാനം തിരിച്ചുകിട്ടാനായി ഇടനിലക്കാർ വഴി ബുഷ്‌റയുമായി ബന്ധപ്പെടാൻ മുനീർ ശ്രമിച്ചെന്നാണ് വെളിപ്പെടുത്തൽ.
അസിം മുനീറിന്റെ ആവശ്യം നിരസിച്ച ബുഷ്‌റ, ഭരണപരമായ കാര്യങ്ങളിലും തീരുമാനങ്ങളിലും താൻ ഇടപെടില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതിൻറെ പ്രതികാരമായാണ് കള്ളക്കേസുകളിൽ കുടുക്കി ബുഷ്‌റയെ തടവിലാക്കിയെതന്നും യാതൊരു രാഷ്ട്രീയ ആഭിമുഖ്യങ്ങളും താൽപര്യവുമില്ലാതെ സ്വകാര്യ ജീവിതം നയിച്ച അവരെ മാനസികമായി പീഡിപ്പിച്ചുവെന്നും ഇമ്രാൻ കുറിച്ചു.
അതേസമയം വിവിധ കേസുകളിലായി റാവൽപിണ്ടിയിലെ അഡ്യാല ജയിലിലാണ് ഇമ്രാൻ.
Discussion about this post