ചെന്നൈ : നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ നടന്റെ പിതാവ് സി പി ചാക്കോ മരിച്ചു. ഷൈൻ ടോം ചാക്കോക്ക് കൈക്ക് പരിക്കേറ്റിട്ടുണ്ട്. തമിഴ്നാട്ടിലെ സേലത്ത് വച്ചാണ് നടന്റെ വാഹനം അപകടത്തിൽപ്പെട്ടത്.
ബംഗളൂരുവിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിൽ വെച്ചായിരുന്നു അപകടം. മരിച്ച സി പി ചാക്കോയുടെ മൃതദേഹം ധർമ്മപുരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടു നൽകും.
Discussion about this post