ചാരപ്പണിയിൽ ഏർപ്പെട്ടിരുന്ന ഇന്ത്യക്കാരായ യൂട്യൂബർമാരുടെ ഹാൻഡ്‌ലർ പാകിസ്താൻ പോലീസിലെ മുൻ ഉദ്യോഗസ്ഥനെന്ന് വിവരം. പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐ (ഇന്റർ സർവീസ് ഇന്റലിജൻസ്)ക്ക് വേണ്ടി ഇന്ത്യക്കാരെ കുടുക്കിയിരുന്നത് ഇയാളുടെ കൂടി പദ്ധതിയോടെയാണ്.
ചാരപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന പാകിസ്താൻ പോലീസിലെ മുൻ സബ് ഇൻസ്‌പെക്ടർ നാസിർ ധില്ലൺ ആണ് ചാരപ്രവർത്തനത്തിന് ഇന്ത്യൻ യൂട്യൂബർമാരെ റിക്രൂട്ട് ചെയ്തിരുന്നത്. ചാരപ്രവർത്തനത്തിന് അറസ്റ്റിലായ യുട്യൂബർ ജസ്ബീർ സിങാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
ഹൈക്കമ്മീഷനിലുള്ള അസാനുർ റഹീം, സുഹൈൽ ഖമർ എന്നിവരുമായി ഇയാൾക്ക് ഏറെ അടുപ്പമുള്ളതായാണ് വിവരം.. അസാനുർ റഹീമിന്റെ സഹായത്തോടെ വിസ സമ്പാദിച്ച് ഷക്കൂർ ഖാൻ പലതവണ പാകിസ്താനിലേക്ക് യാത്ര ചെയ്തിരുന്നതായും കണ്ടെത്തി. സന്ദർശന വേളയിൽ പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റുമാരുമായി ഖാൻ ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.
Discussion about this post