പാകിസ്താനോട് നിലപാട് കടുപ്പിച്ച് അമേരിക്ക. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു. പാക് മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ നേതൃത്വത്തിനുള്ള പ്രതിനിധി സംഘത്തോടാണ്‌യുഎസ് കോൺഗ്രസിലെ ഒരു മുതിർന്ന അംഗമാണ് ഇക്കാര്യം പ്രതിനിധി ആവശ്യപ്പെട്ടത്.
ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിനെ ഇല്ലാതാക്കണമെന്ന് യുഎസ് ജനപ്രതിനിധി ബ്രാഡ് ഷെർമാൻ ആവശ്യപ്പെട്ടു. ഏപ്രിൽ 22ന് നടന്ന പഹൽഹാം ആക്രമണത്തെ തുടർന്ന് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും ഭീകരതയോടുള്ള ഇന്ത്യയുടെ നിലപാടും അറിയിക്കുന്നതിനുമായി യുഎസിൽ കോൺഗ്രസ് എംപി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സന്ദർശനം നടത്തിയിരുന്നു. ഇതിനൊപ്പമാണ് ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം യുഎസിലെത്തിയത്.
പാകിസ്താനി പ്രതിനിധികളോട് ഭീകരവാദത്തിനെ നേരിടാനും, ഡാനിയേൽ പേർളിനെ വധിച്ച ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയെ ഇല്ലാതെയാക്കാനും ആവശ്യപ്പെട്ടു’ എന്ന് ചർച്ചകൾക്ക് ശേഷം ബ്രാഡ് ഷെർമാൻ എക്സിൽ കുറിച്ചു .രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്ക് സുരക്ഷ ഒരുക്കാനും ഷെർമാൻ ആവശ്യപ്പെട്ടു. ‘ക്രൈസ്തവർ, ഹിന്ദുക്കൾ, അഹമ്മദിയ മുസ്ലിങ്ങൾ തുടങ്ങിയ മതന്യൂനപക്ഷങ്ങൾക്ക് അവരുടെ വിശ്വാസങ്ങൾ ആചരിക്കാനും, ഭയപ്പാടില്ലാതെ രാജ്യത്ത് ജീവിക്കാനും കഴിയണം. നീതി അവർക്കും ഉറപ്പാക്കണം’; ബ്രാഡ് ഷെർമാൻ പറഞ്ഞു.
Discussion about this post