കോഴിക്കോട് : ചികിത്സയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. കോഴിക്കോടാണ് സംഭവം നടന്നത്. ഇടുക്കി മേരിഗിരി സ്വദേശി പൂവത്താടിക്കുന്നൻ വീട്ടിൽ ഷിന്റോ തോമസിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഫിസിക്കൽ എജുക്കേഷൻ വിദ്യാർത്ഥിനിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. കോഴിക്കോട് പഠിക്കുന്ന വിദ്യാർത്ഥിനി തോളിലെ പരിക്കിനെ തുടർന്ന് ഫിസിയോതെറാപ്പി ചെയ്യാൻ എത്തിയപ്പോഴായിരുന്നു സംഭവം. ഫിസിയോതെറാപ്പി റൂമിൽ വെച്ച് ഷിന്റോ വിദ്യാർത്ഥിനിയെ ലൈംഗിക ഉദ്ദേശത്തോടുകൂടി കടന്നുപിടിക്കുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
സംഭവത്തെ തുടർന്ന് വിദ്യാർത്ഥിനി നടക്കാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് എരഞ്ഞിപ്പാലത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Discussion about this post